സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെന്നും മന്ത്രി . റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്കിയാല് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി.
സര്‍ക്കാരുമായും ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയിലായിരിക്കും നിരക്ക് വര്‍ധനയെന്നും മന്ത്രി . സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
വേനല്‍കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയായതിനാല്‍ ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























