വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരണപ്പെട്ടത്. രാവിലെ എട്ടേക്കാലിനാണ് സംഭവം നടന്നത്.
അതേസമയം മറ്റൊരു സംഭവത്തില്‍ കലഞ്ഞൂരില്‍ കെ.എസ്.ആര്.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് 12ഓടെ കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡിറി സ്കൂളിന് സമീപമായിരുന്നു അപകടം.
രോഗിയായ അച്ചന്‍കോവില്‍ പ്രജിതാഭവില് ഉഷന്ത് കുമാര്‍(60), ഭാര്യ ശോഭന (56), പത്തനംതിട്ട കൊല്ലശ്ശേരില്‍ വീട്ടില്‍ ബാലന് (49), ആംബുലന്‍സ് ഡ്രൈവര്‍ താന്നിനില്‍ക്കുന്നതില്‍ മിഥുന് (26), കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തൊടുപുഴ മൂലക്കാട് ഉപ്പുകുന്ന് കളീലില്‍ സിജോ (44), യാത്രക്കാരായ കടമ്മനിട്ട ശാന്തിയില്‍ വീട്ടില്‍ ശുഭ, പാലക്കാട് മുണ്ടൂര്‍ സ്വദേശി ലത, പുന്നല സ്വദേശി മുരുകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha
























