ബീമാപള്ളി ഉറൂസ് നാളെ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി....

ബീമാപള്ളി ഉറൂസ് നാളെ തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി.... തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അനുകുമാരി ഉത്തരവിറക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ 3ന് തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ പ്രാദേശിക അവധിയാണ്.
ഡിസംബര്‍ മൂന്നിന് രാവിലെ എട്ടിന് പ്രാര്‍ത്ഥനയും തുടര്‍ന്ന് നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha
























