ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കം.... ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കം.... ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.രാവിലെ എട്ട് മണിയോടെ പ്രാര്‍ത്ഥനചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് നഗരപ്രദക്ഷിണം നടക്കും.
പതിനൊന്ന് മണിയോടെ പതാക ഉയര്‍ത്തുന്നതാണ്. 13 ആം തീയതി വരെയാണ് ഉറൂസ്. . തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല.
https://www.facebook.com/Malayalivartha
























