ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ്.... മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ്.... മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ന്യൂനമര്‍ദമായി മാറിയ ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ സ്ഥിതിചെയ്യുന്നു. ഇന്ന് വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളിലൂടെ അറബിക്കടലില്‍ എത്തിച്ചേരാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ വടക്കന്‍ കേരളത്തില്‍ ചൊവ്വകൂടി അതിശക്തമഴ തുടരും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതിശക്തമഴ), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
വടക്കന്‍ കേരളത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതാണ്. നാല് എന്‍ഡിആര്‍എഫ് ടീമുകള്‍ സംസ്ഥാനത്ത് സജ്ജമാണ്. ഇതില്‍ രണ്ടു ടീമിനെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. ഞായര്‍ രാത്രി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ തീവ്ര മഴയായിരുന്നു. ദുരിതാശ്വാസ കൃാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha
























