അതിശക്തമായി പെയ്ത മഴയെ അവഗണിച്ചും ശബരിമലയില്‍ തീര്‍ഥാടകരുടെ ഒഴുക്ക്...

ശബരിമലയില്‍ തീര്‍ഥാടകരുടെ ഒഴുക്ക്...അതിശക്തമായി പെയ്ത മഴയെ അവഗണിച്ചും ഭക്തര്‍ ശബരീശനെ കാണാനെത്തുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായില്ല.
60,980 തീര്‍ഥാടകരാണ് മല ചവിട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മാത്രം മുപ്പതിനായിരത്തിനടുത്ത് ആളുകള്‍ ദര്‍ശനം നടത്തി. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച വൈകുന്നേരം വരെ 67,781 തീര്‍ഥാടകര്‍ മലകയറി. ഇതില്‍ തന്നെ 11,834 തീര്‍ഥാടകര്‍ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് ദര്‍ശനം നടത്തിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാനായി പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുള്‍പ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടായിരുന്നു. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലര്‍ച്ചെ അല്‍പ്പം ശക്തി പ്രാപിച്ച മഴയ്ക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ടായി.
പകല്‍ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴയാണ് പെയ്തത്. പമ്പയിലും നിലയ്ക്കലും മഴയുണ്ടായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കാനനപാത അടച്ചതിനാല്‍, അതുവഴി സഞ്ചരിച്ചിരുന്ന തീര്‍ഥാടകരെ കാളകെട്ടിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























