മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം....

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ആന്ധ്രയാണ് കേരളത്തിന്റെ എതിരാളികളായുള്ളത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാവിലെ 11നാണ് മത്സരം ആരംഭിക്കുക. സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാന്‍ കഴിയും.
ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്തായത്. 16 പോയന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര കേരളത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന ശ്രീകര്‍ ഭരതും റിക്കി ഭൂയിയുമാണ് ആന്ധ്രയുടെ പ്രധാന താരങ്ങളായുള്ളത്.
ഇന്ന് ആന്ധ്രയെ വീഴ്ത്തിയാല്‍ ഗ്രൂപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താന്‍ കഴിയും. ആന്ധ്രക്ക് വ്യാഴാഴ്ച മുംബൈക്കെതിരായ ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ ഈ മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണയിക്കുക.
നാലു കളികളില്‍ മൂന്ന് ജയവുമായി 12 പോയന്റുള്ള മുംബൈ നിലവില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മുംബൈക്ക് സര്‍വീസസിനെ നേരിടും. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha
























