തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്.
അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസ്സിന് താഴെയുള്ളവർക്കു നൽകണമെന്ന എ, ഐ.സി.സി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുത്.ജാതി - മത സമവാക്യങ്ങൾ പൂർണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണം.
https://www.facebook.com/Malayalivartha
























