Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ലഹരി മാഫിയ ആറ്റിങ്ങലില്‍ യുവാവിനെ വിളിച്ചു വരുത്തി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്... ആറ്റിങ്ങല്‍ ആനൂപ്പാറ ശ്രീജിത്ത് കൊലക്കേസ്, തൊണ്ടി മുതലുകളുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ് എസ് എല്‍) റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു

03 DECEMBER 2024 11:35 AM IST
മലയാളി വാര്‍ത്ത

വക്കം സ്വദേശിയും 25 കാരനുമായ അപ്പു എന്ന എന്ന ശ്രീജിത്തിനെ ഗുണ്ട കുര്യന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ ആറ്റിങ്ങല്‍ ആനൂപ്പാറയില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ശ്രീജിത്ത് കൊലക്കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ് എസ് എല്‍) റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.


ലഹരി മാഫിയകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വക്കം മണക്കാട് വീട്ടില്‍ സുരേന്ദ്രന്‍ -ഗിരിജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രീജിത്താണ് (25) മര്‍ദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. 2023 ആഗസ്റ്റ് 18 ന് വൈകിട്ട് 6 ന് വക്കത്ത് നിന്നും 12 കി.മി അകലെയുള്ള ഊരു പൊയ്കയില്‍ വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വിവാഹ വീട്ടില്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ഗുണ്ട കുര്യന്‍ എന്ന വിനീത്.


ലഹരി വില്‍പനയുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കേസ്. ചവിട്ടും വടി ഉപയോഗിച്ചുള്ള അടിയും ഏറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.കൊലക്ക് ശേഷം ഏതോ വാഹനം തട്ടി റോഡ് വക്കില്‍ കിടന്നതാണെന്ന് പറഞ്ഞ് 2 പ്രതികള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചതോടെ ഒരു പ്രതി മുങ്ങി. ആശുപത്രിയില്‍ നിന്ന് അറിയിച്ച പ്രകാരം പോലീസ് എത്തി കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആകെ 16 പ്രതികള്‍; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തര്‍ 8 ; മറ്റുള്ളവര്‍ പ്രതികളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവരാണ്.
ഗുണ്ട കുര്യന്‍ എന്ന വിനീത്, വിജിത് എന്ന ജിത്തു , തുമ്പിടി എന്ന പ്രണവ്, ജിത്തു എന്ന ശ്രീജിത്, നിപിന്‍ , വിശാഖ്, അഭി എന്ന വിഷ്ണു , അഭി എന്ന അഭിഷേക്, വാളിക്കോട് സ്വദേശി രാഹുല്‍ എന്ന മോന്‍കുട്ടന്‍ (26), ഊരുപൊയ്ക സ്വദേശി പഞ്ചായത്ത് എന്ന രാഹുല്‍ ദേവ്(26), കിഴുവിലം സ്വദേശി അറഫ് ഖാന്‍(26), വാമനപുരം സ്വദേശി അനുരാഗ്(24), കാരേറ്റ് സ്വദേശി അച്ചു എന്ന രാഹുല്‍(26), തക്കു എന്ന ആദര്‍ശ്, മനോജ്, ചോപ്ര എന്നും കണ്ണനെന്നും വിളിപ്പേരുള്ള ആനന്ദ് എന്നിവരാണ് 1 മുതല്‍ 16 വരെ പ്രതികള്‍. പ്രതികളില്‍ ഒരാളായ വിജിത്ത് ആണ് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പായതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.


സംഭവ ദിവസം രാത്രി 11 ഓടെയാണ് രാഹുലും അഖില്‍ കൃഷ്ണനും ചേര്‍ന്ന് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ രാഹുല്‍ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി ജീവനക്കാര്‍ അഖില്‍ കൃഷ്ണയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇതിനിടയില്‍ ഇവരെ തേടി ആശുപത്രിയിലെത്തിയ വൈശാഖിനെയും സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രാഹുലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.

കഠിനംകുളം എസ്‌ഐ ചന്ദദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ലഹരി മാഫിയ ആറ്റിങ്ങല്‍ മേഖലയില്‍ വ്യാപകമാണെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലഹരി മാഫിയയെ സഹായിച്ചെന്ന ആരോപണത്തില്‍ ആറ്റിങ്ങല്‍ സി.ഐ ആയിരുന്ന തന്‍സീര്‍ മുഹമ്മദിനെതിരെ സംഭവ കാലത്ത് വകുപ്പുതല നടപടിയും ഉണ്ടായി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (38 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends