കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്
ഇന്ന് രാവിലെ കെപി റോഡില്‍ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.
കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു ബസിലും ഉണ്ടായിരുന്നത്. സ്വകാര്യ ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരില്‍ കൂടതലും. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha
























