Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു

04 DECEMBER 2024 11:59 AM IST
മലയാളി വാര്‍ത്ത
അനധികൃത സ്വത്തുസമ്പാദന പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും.

ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പി വി അൻവർ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. നേരത്തെ പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് എം.ആർ അജിത് കുമാർ മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് കുമാർ പറഞ്ഞത്.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. .ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശമവും പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.


ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണവുമായി എം എൽ എ പി വി അൻവർ. തിരുവനന്തപുരം കവടിയാറിൽ അജിത് കുമാർ കൊട്ടാരസമാനമായ വീടുപണിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെന്റിന് 70 ലക്ഷത്തിലധികം വിലയുള്ള പത്ത് സെന്റാണ്. ഇതിനുള്ള പണം എവിടുന്ന് ലഭിച്ചുവെന്ന കാര്യം മാധ്യമങ്ങൾ അന്വേഷിക്കണമെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ നിലമ്പൂർ എംഎൽഎ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങളെല്ലാം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും താൻ കത്ത് നൽകിയിട്ടുണ്ട്. അതവർ അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് അജിത്കുമാർ.  

"കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നത്" പി വി അൻവർ ആരോപിച്ചു. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ട്. സോളാർ കേസിലെ പ്രതികളിൽനിന്ന് പണം വാങ്ങി നൽകാമെന്ന് അജിത് കുമാർ സരിതയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റാൻ തയ്യാറായതെന്നും അൻവർ പറഞ്ഞു.

കൂടാതെ, എടവണ്ണയിൽ റിദാൻ എന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ നിരപരാധിയെ കുടുക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു. കേസിൽ കുറ്റമാരോപിക്കപ്പെട്ട ഷാൻ എന്ന യുവാവുമായി റിദാന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ഇടപെട്ടു. അങ്ങനെയൊരു മൊഴി നൽകണമെന്ന് ഭാര്യയ്ക്ക് മേൽ പോലീസ് സമ്മർദ്ദം ചെലുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നുമെല്ലാം അൻവർ ആരോപിച്ചു.  
       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (13 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (24 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (36 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (44 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (13 hours ago)

Malayali Vartha Recommends