നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്ത്തയാണ് കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ആസ്ഥാനത്തു നിന്ന് പുറത്തു വന്നത് . വെറും രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച അയ്മാർ ജയിലിനുള്ളിൽ ആകുമ്പോൾ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നാണ് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി പറയുന്നത്. എന്നാൽ കാര്യങ്ങൾ അനഗ്നെ അല്ല എന്നാണ് പുറത്തു വരുന്ന വെളിപ്പെടുത്തലുകൾ. ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ ആരോപണമുയർന്നിട്ടുണ്ടെന്നു എന്നാൽ ഇടതു പക്ഷ രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നത് കൊണ്ട് ഇവർക്കെതിരെ പരാതികളുണ്ടായാൽ തന്നെ നടപടിയെടുക്കാൻ ഭരണസമിതിയും മെനക്കെടാറില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദിവസവേതനക്കാരായാണ് ഇവരെ നിയമിക്കുന്നത് അത് കൊണ്ട് തന്നെ വകുപ്പു തല നടപടികളോ അച്ചടക്കനടപടിയൊന്നും കാര്യമായി ഉണ്ടാകാറില്ല. അതാണ് അയ്മാർ എന്ന് വിളിക്കുന്ന ഈ സ്ത്രീകൾക്ക് സഹായകരമാകുന്നത്. അതിനൊപ്പം തന്നെ കുട്ടികളോടു മോശമായ പെരുമാറിയ സംഭവത്തിൽ ഇടതുയൂണിയൻ നേതാവായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ആയയെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു. കുട്ടികളോടു മോശം വാക്കുകൾ ഉപയോഗിച്ചതിനായിരുന്നു നടപടി. എന്ന് പറയുമ്പോൾ അനാഥരായ കുട്ടികളെ വാക്കുകൾ കൊണ്ട് പോലും അവിടെ ഉള്ള അയ്മാർ വേദനിപ്പിച്ചിരുന്നു എന്ന് വേണം മനസിലാക്കാൻ. ജില്ലക് പുറത്തേക്ക് സ്ഥല മാറ്റിയ ഈ സ്ത്രീക് വേണ്ടി ഉന്നത തലത്തിൽ നിന്ന് വാൻ സമ്മർദങ്ങൾ വന്നപ്പോൾ ഒരു മാസത്തിനകം തിരികെ നിയമിക്കാൻ ഈ ഭരണസമിതി തന്നെ നിർബന്ധിതമായി. കുട്ടികളെ ഉപദ്രവിച്ചതിനാണു മറ്റു 2 പേർക്കെതിരെ നടപടിയെടുത്തത് എന്ന പറയുമ്പോൾ ഏതു ഒരു ഒറ്റപ്പെട്ട സംഭവമല്ല മറിച്ചു ഇതൊരു തുടര്കഥയാണ് എന്ന് തന്നെ കരുതേണ്ടി വരും.. മികച്ച ആയമാർക്കുള്ള പുരസ്കാരം ലഭിച്ച 4 ആയമാരെ തൊട്ടടുത്ത ദിവസം പിരിച്ചുവിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്.കുട്ടികളെ ഉപദ്രവിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു നടപടി.സമിതിയുടെ പ്രസിഡന്റ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്.സ്ഥാപനത്തിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണ്. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ 4–ാം പ്രതിയായ വി.അജികുമാറിനെ ശിശു ക്ഷേമസമിതി സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയായി അടുത്തിടെയാണു തിരഞ്ഞെടുത്ത്. പാർട്ടി സമ്മേളനത്തിൽ അജി കുമാറിനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.ബാല സംഘം പഠന ക്യാംപിൽ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി തന്നെ സ്ഥിരീകരിച്ചയാൾ പോലും ഭരണസമിതിയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഭരണസമിതി അംഗത്തിനെതിരെ നടപടിയുണ്ടായില്ല. ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാലികാ മന്ദിരത്തിൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾ അന്തേവാസികളായുള്ളപ്പോഴാണ് കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിൽ തുടരുന്നത്. എന്ന് പറയുമ്പോൾ കാര്യങ്ങൾ എത്രത്തോളം തകിടം മറഞ്ഞു തുടരുന്നു എന്ന മനസിലാക്കണം