മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പ്രതിയായ എക്സാ ലോജിക്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ അറിയിച്ചു. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തങ്ങളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്നതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി എടുത്തു. ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയുടെയും മൊഴി എടുത്തു. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎല്ലിന്റെ ഹര്‍ജി. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . സി.എം. ആർ എല്ലിന്റെ ഹർജിയെ എസ്. എഫ്. ഐ. ഒ എതിർത്തു.
എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിലാണ് വീണാ വിജയൻ മൊഴി നൽകിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. അതീവരഹസ്യമായി നടന്ന നീക്കം സി. പി എം വ്യത്തങ്ങളിൽ നിന്നുമാണ് പുറത്തു പോയത്. പിണറായിക്കെതിരെ നീങ്ങുന്ന ഒരു സംഘം സി.പി.എമ്മുകാരാണ് വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്.
ഇ- മെയിൽ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു. ഐടി എക്സ്പേർട്ട് എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വീണ. സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധമുള്ള ചില ഇടപാടുകളിൽ എസ്എഫ്ഐഓ വിവരം തേടി. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ വിജയൻ ചെന്നൈയിൽ എത്തിയത്. അന്നേ ദിവസം രാത്രി തന്നെ തിരികെ തിരുവനന്തപുരത്ത് എത്തി. വീണയിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയതായാണ് എസ്എഫ്ഐഒ നൽകുന്ന സൂചന.
എസ്എഫ്ഐഒ തലപ്പത്ത് ഉടൻ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്. അന്വേഷണകാലാവധിയും ഉടൻ തീരും. അതിനാൽ ഉടൻ റിപ്പോർട്ട് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നാണ് വിവരം. ജനുവരിയിൽ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം പലതവണയായി സിഎംആർഎൽ, കെഎസ് ഐഡിസി ഉദ്യോഗസ്ഥരിൽ നിന്ന് എസ് എഫ് ഐഒ വിവരങ്ങളെടുത്തിരുന്നു. തുടക്കത്തിൽ കാണിച്ച ആവേശം പിന്നെ എന്ത് കൊണ്ട് ഇല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് വീണ വിജയന്റെ മൊഴിയെടുത്തത്. അതേസമയം പേരിന് വേണ്ടിയാണ് മൊഴിയെടുത്തതെന്നും ഇതിൽ ഒന്നും സംഭവിക്കില്ലെന്നും പിണറായി സി.പി.എം നേതാക്കളെ അറിയിച്ചതായാണ് വിവരം. എന്നാൽ അതിൽ എന്തെങ്കിലും സംഭവിക്കുന്നതിനെക്കാൾ സി. പി എമ്മിനെ അലോസരപ്പെടുത്തുന്നത് പാർട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്.
കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം.
എസ്. എഫ് ഐ ഒ ക്ക് ധാരാളം നടപടിക്രമങ്ങളുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കേരളമുഖ്യമന്ത്രിയുടെ മകൾ പ്രതിയായ കേസിൽ അന്വേഷണം നടത്താൻ കഴിയുകയുള്ളു. അതിനുള്ള കാലതാമസമാണ് ഉണ്ടായതെന്ന് അവർ പറയുന്നു. എസ്. എഫ്. ഐ. ഒ യുടെ റിപ്പോർട്ട് വീണക്ക് എതിരാകുമെന്നാണ് കരുതുന്നത്.. കാരണം ചട്ട പ്രകാരമല്ല കമ്പനി പ്രവർത്തിച്ചിട്ടുള്ളത്. അക്കാര്യം സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല. റിപ്പോർട്ടിൽ സി.എം. ആർ. എല്ലിനെതിരെ നടപടി വന്നാലും അത് വീണയെ ബാധിക്കും. കാരണം ചെയ്യാത്ത ജോലിക്കാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. ഇത്തരം നടപടികൾ മുഖ്യമന്ത്രിയുടെ മകൾ എന്ന ആനുകൂല്യം ലഭിച്ചത് കൊണ്ടു മാത്രമാണ് സംഭവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരവും പുറത്തുവന്നു. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്.
അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിലും അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്ക് പണം നൽകിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം വന്നേക്കും.
എക്‌സാലോജിക് സൊലൂഷൻസ് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ. അന്വേഷണം കോടതിയിൽ ചോദ്യംചെയ്യുന്നതിന് കെ.എസ്.ഐ.ഡി.സി. എന്ന സർക്കാർ സ്ഥാപനം ലക്ഷങ്ങളാണ് ചെലവിട്ടത്.ഇത് പുറത്തുവന്ന കണക്കാണ്. പുറത്തുവരാത്ത കണക്ക് എത്രയെന്ന് കണ്ടറിയണം.
ഈ കേസിൽ കെ.എസ്.ഐ.ഡി.സി.ക്കായി ഹൈക്കോടതിയിൽ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന് ഫീസായി നൽകിയത് 82.50 ലക്ഷം രൂപയാണ്. ഹൈക്കോടതിയിൽ മൂന്നുതവണയാണ് ഇദ്ദേഹം ഹാജരായത്. കേസിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേനൽ അവധിക്കുശേഷം ഹർജിയിൽ വിശദമായ വാദംകേൾക്കും.അപ്പോൾ ഇനിയും കോടികൾ കൊടുക്കും.
എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെത്തുടർന്നാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങിയത്. എന്നാൽ സി.എം.ആർ.എൽ. നടത്തിയ ഇടപാടിന്റെ പേരിൽ തങ്ങൾക്കെതിരേ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ഐ.ഡി.സി.യുടെ വാദം.
സി.എം.ആർ.എലിന്റെ പണമിടപാടിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന വാദമാണ് കെ.എസ്.ഐ.ഡി.സി. ഉന്നയിച്ചത്. എന്നാൽ, സി.എം.ആർ.എൽ. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയും ഉള്ള സാഹചര്യത്തിൽ ഇത്തരമൊരു വാദം ഉന്നയിക്കാനാകുമോ എന്നായിരുന്നു ഹർജി പരിഗണിക്കവേ ഹൈക്കോടതിയുടെ പ്രതികരണം നേരത്തേ ഉണ്ടായത്.
ഇതിനിടയിലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. കേസ് നടത്തുന്നതിനായി വലിയ തുകയാണ് ചെലവാക്കുന്നതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് കെ.എസ്.ഐ.ഡി.സി. നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
വീണാ വിജയനെന്ന വ്യക്തിയുടെ സ്വകാര്യ ബിസിനസ് ഇടപാടിന്റെ രാഷ്ട്രീയഭാരം പേറേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് സി.പി.എമ്മും സർക്കാരും. മാസപ്പടി ആരോപണം ഉയർന്നപ്പോൾ അസാധാരണവേഗത്തിലും അസ്വാഭാവികരീതിയിലും എക്സാലോജിക്കിന്റെ സംരക്ഷണം സി.പി.എം. ഏറ്റെടുത്തതിനാൽ എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന്റെ ഇനിയുള്ള നീക്കം പാർട്ടിക്ക് നിർണായകമാണ്.
എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തിൽ വീണാ വിജയന് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി കിട്ടിയത് അപ്രതീക്ഷിതമായിട്ടാണ്.ഇതാണ് കേസിൽ വഴിത്തിരിവായത്.
സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പുപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്നായിരുന്നു വീണയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്വേർ സേവനക്കരാറിന്റെ മറവിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എഫ്.ഐ.ഒ. വാദിച്ചു. കേന്ദ്ര ഏജൻസി കൃത്യമായ വിവരങ്ങളായിരിക്കും കേന്ദ്ര സർക്കാരിന് കൈമാറുക. ഇനി പിണറായി സർക്കാരിന് ബാക്കിയുള്ളത് ഒരു വർഷവും നാലു മാസവും മാത്രമാണ്. ഇക്കാലയളവിൽ കേന്ദ്ര സർക്കാർ കടുത്ത തീരുമാനം എടുക്കാതിരുന്നാൽ പിണറായിക്ക് സമാധാനത്തോടെ മുഖ്യമന്ത്രി കസേര ഒഴിയാം. അതിനുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇത്തരം സ്വപ്നങ്ങൾ നടക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























