ഡീസല്‍ ഓവുചാലിലേക്ക്.... ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച..... ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന നടത്തും

ഡീസല്‍ ഓവുചാലിലേക്ക്.... ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച..... ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന നടത്തും
ഡിപ്പോയില്‍ നിന്ന് ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡിപ്പോയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയെത്തിയത്. വൈകുന്നേരം ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച കണ്ടെത്തിയത്.ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ കൂടിയതും ആശങ്കകള്‍ക്കിടയാക്കി. നാട്ടുകാരുടെ പരാതിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയും അധികൃതര്‍ പരിശോധനയ്ക്ക് എത്തി്. ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി.
ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎല്‍ അധികൃതരില്‍ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോര്‍ന്നുവെന്നാണ് സൂചനകളുള്ളത്.
അതേസമയം ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തി്. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ . സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
ഏതായാലും ഇന്ന് സംയുക്ത പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധിക്കുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎല്‍ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























