അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു.... അച്ഛനെ അടിക്കല്ലേ എന്നുറക്കെ നിലവിളിച്ചിട്ടും..... വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ച് കൊന്നത് ഏഴുവയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍വെച്ച്...

അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു.... അച്ഛനെ അടിക്കല്ലേ എന്നുറക്കെ നിലവിളിച്ചിട്ടും..... വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ച് കൊന്നത് ഏഴുവയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍വെച്ച്...
തൃക്കുന്നപ്പുഴ തറയില്‍ കടവില്‍ വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഏഴുവയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍വെച്ച്. വിഷ്ണുവും ഭാര്യയും ഒന്നര കൊല്ലമായി പിണങ്ങി കഴിയുന്നതിനാല്‍ മകളെ ധാരണപ്രകാരം രണ്ടുപേരും മാറിമാറിയാണ് പരിചരിക്കുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പിക്കാനായി ഭാര്യവീട്ടില്‍ എത്തിയപ്പോഴായിരുന്നു ക്രൂരകൃത്യം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍ -ബീന ദമ്പതികളുടെ ഏക മകന്‍ വിഷ്ണുവാണ്(34) കൊല്ലപ്പെട്ടത്.
തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സംഭവത്തിന്റെ പേരില്‍ ഭാര്യ ആതിര രാജ് (31), ആതിരയുടെ പിതൃസഹോദരങ്ങളായ തണ്ടാശേരില്‍ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (സൂര്യന്‍-50) എന്നിവരെ പ്രതികളാക്കി തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ തറയില്‍കടവിലായിരുന്നു സംഭവം. വിഷ്ണുവിനും ആതിരക്കും ഏഴ് വയസുള്ള തന്‍വി എന്ന മകളുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകളെ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം വിട്ടയക്കും. ഒപ്പമുണ്ടായിരുന്ന മകളെ തിരികെ ഏല്‍പിക്കാനാണ് രാത്രിയില്‍ തറയില്‍കടവിലെ ഭാര്യവീട്ടില്‍ വിഷ്ണു എത്തിയത്. എന്നാല്‍, തന്‍വി അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച് ബൈക്കില്‍നിന്നും ഇറങ്ങാനായി കൂട്ടാക്കിയില്ല.
ഇതില്‍ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേചൊല്ലി വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കായി. പിന്നെ വിഷ്ണു ആതിരയെ അടിച്ചു. ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ പിതൃസഹോദരന്മാര്‍ കൂട്ടം ചേര്‍ന്ന് വിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കു കയായിരുന്നു.
അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു കൊണ്ടേയിരുന്നു. അച്ഛനെ അടിക്കല്ലേ എന്ന് പറഞ്ഞ് തന്‍വി നിലവിളിക്കുണ്ടായിരുന്നു. മര്‍ദനമേറ്റ് വിഷ്ണു മലമൂത്ര വിസര്‍ജനം നടത്തിയതായും ബന്ധുക്കള്‍ പറയുന്നു. പിടിച്ചുമാറ്റാന്‍ വന്ന വിഷ്ണുവിന്റെ ബന്ധു കിഷോറിനും മര്‍ദനമേറ്റു. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സമീപവാസികള്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഇതിനിടെ തൃക്കുന്നപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രതികളെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
തന്‍വിയുടെ മൊഴിയും പൊലീസ് എടുത്തു. കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രി എട്ടരയോടെ വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha
























