Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്...കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ് , ഫെബ്രുവരി 1 ന് ഹാജരാകാന്‍ സിബിഐ കോടതി ഉത്തരവിട്ടു

05 DECEMBER 2024 12:31 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്. നാലു പ്രതികളും ഫെബ്രുവരി 1 ന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.എസ്.രാജീവ് ഉത്തരവിട്ടു.

കസ്റ്റംസ് സൂപ്രണ്ട് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനില്‍ താമസം ലുക്ക്. കെ. ജോര്‍ജ് , ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സി ഇ ഒ യുമായ ആര്‍. സുദേര വാസന്‍ , ജീവനക്കാരായ പി. മദന്‍ , കിരണ്‍ ഡേവിഡ് എന്നിവരാണ് വിദേശ മദ്യക്കടത്തു കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.


2022 മാര്‍ച്ച് 2ന് തിരുവനന്തപുരം സി ബിഐ കോടതി കര്‍ശന ഉപാധികളോടെ ലൂക്കിന് ജാമ്യം അനുവദിച്ചിരുന്നു. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി മുന്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും ഹാജരാക്കണം. ജാമ്യക്കാലാവധിയില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുത്. 3 ദിവസത്തിനകം പ്രതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള ബാക്കി 3 പ്രതികളെ 2022 ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോട് കോടതി ഉത്തരവിട്ടിരുന്നു.

2018 - 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി 15 ല്‍ പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വൈമാനികരുടെ യാത്രാ രേഖകള്‍ പ്ലസ് മാക്‌സ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുകയും ട്രാവല്‍ ഏജന്‍സികള്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്ത് ചതിക്കലിനായി വ്യാജപ്പേരില്‍ വ്യാജരേഖകള്‍ ചമച്ച് ആയവ അസ്സല്‍ രേഖകള്‍ പോലെ ഉപയോഗിച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് 6 കോടി രൂപയുടെ അന്യായ നഷ്ടം വരുത്തിയെന്നും തുല്യ തുകക്കുള്ള അനര്‍ഹമായ സാമ്പത്തിക നേട്ടം പ്രതികള്‍ ഉണ്ടാക്കിയെന്നുമാണ് സിബിഐ കേസ്.


കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തില്‍ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാല്‍ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെ 2 വര്‍ഷം ലുക്ക് ഒളിവില്‍ പോയി. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണര്‍ ലുക്കിനെ സസ്‌പെന്റ് ചെയ്തു. ഒടുവില്‍ 2020 നവംബര്‍ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റില്‍ ഹാജരായത്.തുടര്‍ന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ഠിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്. കൊച്ചി എയര്‍പ്പോര്‍ട്ട് വഴിയുള്ള മദ്യക്കടത്തു കേസില്‍ ലൂക്കിനെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) , 13 (2) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികള്‍ക്കോ അനര്‍ഹമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ച് നല്‍കല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി ( ക്രിമിനല്‍ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) , 468 (ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കലണ്ടര്‍ കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (18 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (52 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (54 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (57 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends