നെടുങ്കയം ഉള്‍വനത്തില്‍ ചോലനായ്ക്ക യുവതി പാറയില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ചു...

നെടുങ്കയം ഉള്‍വനത്തില്‍ ചോലനായ്ക്ക യുവതി പാറയില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ മാതിയാണ് (27) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. എന്നാല്‍ തിങ്കളാഴ്ചയാണ് വിവരം എല്ലാവരുമറിയുന്നത്.
രാത്രി പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതായാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭര്‍ത്താവും സഹോദരന് വിജയനുമടക്കമുള്ളവര്‍ മൊഴി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാല്‍ മാത്രമേ ഇവിടെയെത്താന്‍ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ സംസ്ക്കാരം നടത്തിയതായും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ സതീഷ് കുമാറും സംഘവും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വനപാലകരുമാണ് ബന്ധുക്കളുടെ മൊഴിയെടുത്ത് പരിശോധന നടത്തിയത്. മക്കള്‍: ശ്രീകല, ശ്രീലക്ഷ്മി, വിധിന്, സുമി.
"
https://www.facebook.com/Malayalivartha
























