പ്രതിഷേധം ശക്തമായതോടെ.... പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍നിന്ന് തല്ക്കാലം ടോള്‍ പിരിക്കില്ല

പ്രതിഷേധം ശക്തമായതോടെ.... വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍നിന്ന് തല്ക്കാലം ടോള്‍ പിരിക്കില്ലെന്ന് കരാര്‍ കമ്പനി. പ്രദേശവാസികളില്‍ നിന്നും ഇന്നു മുതല്‍ ടോള്‍ പിരിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നത്. ഡിസംബര്‍ അഞ്ചുമുതല്‍ ടോള്‍ പിരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ തല്ക്കാലം ടോള്‍ പിരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. സിപിഐ എം ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയി. തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. 2023 മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ പ്രദേശത്തെ ആറ് പഞ്ചായത്തുകള്‍ക്ക് വാഹനത്തിന്റെ ആര്‍സി ബുക്ക് കാണിച്ചാല്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളെയും തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ഒഴിവാക്കിയിരുന്നത്. മുമ്പും നിരവധിതവണ പ്രദേശവാസികളില്‍നിന്ന് ടോള്‍ പിരിക്കാനായി കരാര്‍ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നടന്നില്ല.
"
https://www.facebook.com/Malayalivartha
























