പാലക്കാട് പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിക്ക് പരുക്ക്

പാലക്കാട് പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം സംഭവിച്ചത്. വളാഞ്ചേരിയില്‍ നിന്നും പട്ടാമ്പിക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
പലവ്യഞ്ജനങ്ങളുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ഫുട്പാത്തിലൂടെ സഞ്ചരിച്ച് ബസ്സിന്റെ മുന്‍ വാതിലിന്റെ ഭാഗത്തേക്ക് ഇടിച്ചു കയറിയത്. ഈ സമയം ബസ്സില്‍ നിന്നും ഇറങ്ങുന്ന വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് പട്ടാമ്പി പൊലീസ്.
https://www.facebook.com/Malayalivartha
























