യൂണിവേഴ്സിറ്റി കോളജിൽ എതിരാളികളെ കൈകാര്യം ചെയ്യാൻ വീണ്ടും ഇടിമുറി തുറന്ന് എസ്എഫ്ഐ.. ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ബന്ദിയാക്കിയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ചത്..

സിദ്ധാർഥ് എന്ന ഒരു യുവാവിനെ എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന കുറ്റവിചാരണ നടത്തി കൊലപ്പെടുത്തിയതിന് നീറുന്ന ഓർമകൾ ഇപ്പോഴും കേരളം മറന്നു കാണില്ല . നീതിക്കായി ഒരച്ഛനും അമ്മയും പോരാട്ടം തുടരുകയാണ് . പക്ഷെ ഇവന്മാരൊക്കെ ഇനിയും തല പൊക്കുകയാണ് ഇനിയും എത്ര എത്ര കുട്ടികളുടെ ജീവനായിരിക്കും ഇങ്ങനെ നഷ്ടപ്പെടാൻ പോകുന്നത് . കാരണം ഇപ്പോൾയൂണിവേഴ്സിറ്റി കോളജിൽ എതിരാളികളെ കൈകാര്യം ചെയ്യാൻ വീണ്ടും ഇടിമുറി തുറന്ന് എസ്എഫ്ഐ. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയൻ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി.
എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മർദനത്തിനും എസ്എഫ്ഐ താവളമാക്കുകയാണ് ഇവിടം.കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ചത്. മുൻപ് ക്യാംപസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി.എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി.
ഇപ്പോൾ വീണ്ടും അനധികൃതമായി യൂണിയൻ ഓഫിസ് ആരംഭിച്ച് സമാന്തര അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണ് എസ്എഫ്ഐ.എതിർക്കുന്നവരെ ഈ മുറിയിലിട്ട് മർദിക്കുന്ന പതിവുണ്ടെന്ന വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്സലിനും നേരിട്ട അനുഭവം. രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് അനസിനെ ഒരു മണിക്കൂറോളം തടഞ്ഞുവച്ച് ആക്രമിച്ച എസ്എഫ്ഐ നേതാക്കളിൽ സീനിയർ വിദ്യാർഥികളുമുണ്ട്.
https://www.facebook.com/Malayalivartha
























