Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ബീഫ് നിരോധനത്തില്‍ വ്യത്യസ്ഥ നിലപാടുമായി മേജര്‍ രവി

06 DECEMBER 2024 01:01 AM IST
മലയാളി വാര്‍ത്ത

ബിജെപി സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ബീഫ് നിരോധനത്തില്‍ വ്യത്യസ്ഥ നിലപാടുമായി ബിജെപി കേരള വൈസ് പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി. 'ബിജെപി ഭരിക്കുന്ന സംസ്ഥാനമോ മറ്റെന്തോ ആയിക്കൊള്ളട്ടെ.. പെട്ടെന്ന് ബീഫ് നിരോധിച്ചാല്‍ ഇത് നിരവധി ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ബീഫ് എന്നാല്‍ പശു അല്ലെന്നും' മേജര്‍ രവി പറഞ്ഞു

ബീഫും പശുവും തമ്മിലുള്ള വ്യത്യാസം ആദ്യം എല്ലാവരും മനസ്സിലാക്കണമെന്ന് ബിജെപി കേരള വൈസ് പ്രസിഡന്റ് പറഞ്ഞു. 'ആദ്യം നിങ്ങള്‍ എന്താണ് ബീഫ്, എന്താണ് പശു എന്ന് മനസിലാക്കണം, നിങ്ങള്‍ പെട്ടെന്ന് ബീഫ് നിരോധിച്ചാല്‍, ഇത് നിരവധി ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കും... ബീഫ് പശുവല്ല...' മേജര്‍ രവി പറഞ്ഞു.

'ഇന്ത്യയില്‍ ബീഫ് ഒരു വലിയ എക്‌സ്‌പോര്‍ട്ടിങ്ങ് മാര്‍ക്കറ്റ് ആണ്. ഏറ്റവും കൂടുതല്‍ ഫാക്ടറികള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. മുഖ്യമന്ത്രി (അസം) അങ്ങനെ പറയരുതായിരുന്നു. ആര്‍ക്കെങ്കിലും ഭക്ഷണം കഴിക്കണമെങ്കില്‍, അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യം വേണം' മേജര്‍ രവി പറഞ്ഞു.

'പശുവിനെ നമ്മള്‍ ആരാധിക്കുന്നു. പക്ഷേ തുറന്നു പറയട്ടെ പശുവിനെ കൊല്ലുന്ന ഒരു സ്ഥലവും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.' മേജര്‍ പറഞ്ഞു. ''ബീഫ് എന്നാല്‍ എരുമയും കാളയുമാണ്...ആദ്യം വ്യത്യാസം മനസിലാക്കുക എന്നിട്ട് നിരോധനം ഏര്‍പ്പെടുത്തുക. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.

ബീഫ് വിവാദം വരുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പാവം പശുക്കളെ കൊല്ലാറുണ്ടെന്നും മേജര്‍ രവി പറഞ്ഞു.'ബീഫ് സമ്പൂര്‍ണ്ണമായി നിരോധിക്കുന്നത്, മലപ്പുറം ജില്ലയില്‍ റംസാന്‍ നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കാത്തതും വഴിയാത്രക്കാര്‍ക്ക് ഒരു ചായ പോലും കിട്ടാതെ വരുന്നതിനും തുല്യമാണ്. ഇതെല്ലാം മതഭ്രാന്താണ്, നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ വീഴാന്‍ പാടില്ലായിരുന്നു' മേജര്‍ രവി നിലപാട് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (12 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (46 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (48 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (51 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends