കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്കും പോലീസുകാരനും കുത്തേറ്റു, അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്

കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്കും പോലീസുകാരനും കുത്തേറ്റു, അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്.
സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് അനന്തുവിനെ പിടികൂടാനായി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. അനന്തു അഞ്ചേരി അയ്യപ്പന് കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഉള്ളതായി വിവരം കിട്ടിയതോടെ ഉടനെ അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തിയെടുത്ത് പൊലീസിന് നേരെ വീശി.
മല്‍പ്പിടിത്തത്തിനിടയില്‍ സി.ഐയുടെ ചുമലിലും കൈയ്ക്കും കുത്തേല്‍ക്കുകയും ചെയ്തു. കൂടാതെ സി.പി.ഒ. വീനിതിനും പരുക്കേറ്റു. സി.ഐ. അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയത്. നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് സംശയം.
"
https://www.facebook.com/Malayalivartha
























