സംസ്ഥാനത്ത് ക്രിസ്മസ്, പുതുവര്‍ഷത്തോടനുബന്ധിച്ച് കൂടുതല്‍ സര്‍വിസ്

സംസ്ഥാനത്ത് ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വിസ് നടത്തുക.
പ്രതിദിന സര്‍വിസുകള്‍ക്കു പുറമെ 90 അധിക സര്‍വിസുകള്‍ നടത്താനാണ് ശ്രമം നടക്കുന്നത്. ക്രിസ്മസ്, പുതുവര്‍ഷ സമയത്ത് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് സ്വകാര്യ ബസുകളില്‍ ഉണ്ടാവുക.
്അതേസമയം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്.ടി.സി ബസുകളിലും മാലിന്യം നിക്ഷേപിക്കാനായി ചവറ്റുകുട്ടകള്‍ സ്ഥാപിക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെയും ഗതാഗ ത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























