കോണ്‍ക്രീറ്റ് കട്ടര്‍ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു....

കോണ്‍ക്രീറ്റ് കട്ടര്‍ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്. പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ സംഭവം ഉണ്ടായത്.
ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി, പഴയ കടമുറിയുടെ കോണ്‍ക്രീറ്റ് പൊളിക്കുകയായിരുന്നു. ഇരുമ്പ് സ്റ്റാന്‍ഡില്‍ നിന്നാണ് ജെയിംസ് ഈ ജോലിചെയ്തത്. ഇതിനിടെ കോണ്‍ക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്പോള്‍ പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. താഴെവീണ ജെയിംസിന്റെ നെഞ്ചിലേക്ക്, ഓഫാകാതിരുന്ന യന്ത്രം തുളഞ്ഞുകയറി. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
ഭാര്യ: ബീന. മക്കള്‍: നേഹ അന്ന, നിര്‍മ്മല. മരുമക്കള്‍: ബിജോഷ്, ജിനു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് കൊടുമണ്‍ സെയ്ന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha
























