കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തദ്ദേശസ്ഥാപനങ്ങള്‍ ടോയ്ലെറ്റ് നിര്‍മ്മിക്കും....

കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തദ്ദേശസ്ഥാപനങ്ങള്‍ ടോയ്ലെറ്റ് നിര്‍മ്മിക്കും. വിദേശികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസകരമായേക്കും. മാലിന്യമുക്ത നവകേരളം പദ്ധതി കെ.എസ്.ആര്.ടി.സിയില്‍ കാര്യക്ഷമമാക്കുന്നതിനായി മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ 69 ഇടത്ത് കെ.എസ്.ആര്.ടി.സിയും ശുചിത്വമിഷനും ചേര്‍ന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ബാക്കി ഡിപ്പോകളിലും പഠനം ഉടന്‍ പൂര്‍ത്തിയാക്കും.
20നകം ഓരോ ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാനായി കെ.എസ്.ആര്.ടി.സിയെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തി. കൂടാതെ ബസുകളില്‍ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും.
കെ.എസ്.ആര്.ടി.സി മാലിന്യം നീക്കാനായി ക്ലീന്‍ കേരളപ്രധാന ഡിപ്പോകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇ.ടി.പി (എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) സ്ഥാപിക്കും. മലിനജലം ശുദ്ധീകരിക്കാനായി അണ്ടര്‍ഗ്രൗണ്ട് എസ്.ടി.പികളും മൊബൈല്‍ എസ്.ടി.പികളും ലഭ്യമാക്കും.
മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എം.സി.എഫുകള്‍, ആര്.ആര്.എഫുകള്‍, ആര്.ഡി.എഫ് പ്ലാന്റുകളും സാദ്ധ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും. കെ.എസ്.ആര്.ടി.സിയുടെ മാലിന്യം നീക്കാനായി ക്ലീന്‍ കേരളാ കമ്പനിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























