സ്മാർട്ട് സിറ്റി കരാർ ലംഘിച്ചതാരെന്ന് കോടതി കണ്ടെത്തണം: ചെറിയാൻ ഫിലിപ്പ്

പൊതു താല്പര്യമുള്ള കാര്യമായതിനാൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സ്മാർട്ട് സിറ്റി കരാർ ലംഘിച്ചത് ആരാണെന്ന് കണ്ടെത്തണം. സർക്കാർ കക്ഷിയായതിനാൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സർക്കാർ സമിതിക്ക് ഒരു കാര്യത്തിലും തീർപ്പു കല്പിക്കാനാവില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യവസായ മന്ത്രി ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ്. പഴയ കരാർ റദ്ദാക്കി പുതിയ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ചില സ്വകാര്യ കമ്പനികളുമായി സർക്കാർ രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്.
2007 ലെ പ്രാഥമിക കരാറും 2011-ലെ പാട്ടവ്യവസ്ഥകളടങ്ങിയ അന്തിമകരാറും ഒപ്പുവെച്ചത് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്. രാഷ്ട്രീയ അഴിമതിയ്ക്ക് വിധേയമായാണ് കൊച്ചി കാക്കനാട്ടെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്ക് കുത്തക പാട്ടക്കരാർ മുഖേന ടീകോം കമ്പനിയ്ക്ക് കൈമാറിയത്.
സർക്കാരിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനം മാത്രം. സ്മാർട്ട് സിറ്റി മൂലം ഇൻഫോപാർക്കിന്റെ വികസനം പൂർണ്ണമായും സ്തംഭിക്കുകയും സർക്കാരിന് വൻ നഷ്ടം ഉണ്ടാവുകയും ചെയ്തപ്പോൾ അഴിമതി വിഹിതം ലഭിച്ച രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമുഖർക്കു മാത്രമാണ് കൊള്ള ലാഭമുണ്ടായത്.
ടീംകോം കമ്പനി കരാർ ലംഘിച്ചാൽ സർക്കാരിന് പാട്ടഭൂമി തിരിച്ചെടുക്കാം. കരാർ സർക്കാർ ലംഘിച്ചാൽ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകണം. ഉഭയകക്ഷി സമ്മതപ്രകാരമോ കോടതി തീരുമാനപ്രകാരമോ നിശ്ചയിക്കുന്ന സ്വതന്ത ചാർട്ടേഡ് അക്കൗണ്ടിന് കമ്പനിയുടെ കണക്കുകൾ പരിശോധിക്കാം. സ്മാർട്ട്സ് സിറ്റി ഭരണ സമിതിയിൽ 84% ഓഹരി പങ്കാളിത്തമുള്ള ടീംകോം കമ്പനിയ്ക്കാണ് മേധാവിത്വം. സർക്കാർ നിശബ്ദ പങ്കാളി മാത്രമാണ്.
https://www.facebook.com/Malayalivartha
























