Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഭാര്യയുടെ കാറിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചു: ഭാര്യ എവിടെയൊക്കെ പോകുന്നുവെന്ന് കണ്ടുപിടിക്കാൻ ഡിക്കിയിൽ കയറി ഒളിച്ചു; 15 മിനിട്ട് എവിടെയോ തങ്ങി.. പുറത്തായത് മറ്റൊരു ബന്ധം...

06 DECEMBER 2024 04:50 PM IST
മലയാളി വാര്‍ത്ത

 സംശയത്തിന്റെ പേരിൽ ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മറ്റു പുരുഷന്മാരുമായി, അനിലയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയുടെ കാറിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം തന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പ്രതി പത്മരാജൻ മൊഴി നൽകി. ഭാര്യ എവിടെയൊക്കെ പോകുന്നുവെന്ന് കണ്ടുപിടിക്കാൻ അവരറിയാതെ ഒരിക്കൽ കാറിന്റെ ഡിക്കിയിൽ കയറി ഇരുന്നു ഒപ്പം യാത്ര ചെയ്തതായും പത്മരാജൻ പൊലീസിനു മൊഴി നൽകി.

ഒരു ദിവസം ജിപിഎസ് നോക്കിയപ്പോൾ മകളെ സ്കൂളിൽ കൊണ്ടു വിട്ടതിനു ശേഷം 15 മിനിട്ട് എവിടെയോ തങ്ങിയതായി മനസ്സിലായി. അതു പരിശോധിക്കാൻ ഭാര്യ, മകളുമായി പോകുമ്പോൾ ആരുമറിയാതെ കാറിൽ ഡിക്കിയിൽ കയറിയിരുന്നു. താനറിയാതെ മകൾക്കു മൊബൈൽ ഫോൺ വാങ്ങി നൽകിയെന്നും ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവരുടെ സംഭാഷണത്തിൽ നിന്ന് അപ്പോഴാണു മനസ്സിലായതെന്നും മൊഴിയിൽ പറയുന്നു. ഇതേച്ചൊല്ലി അനിലയുമായി വാക്കുതർക്കമുണ്ടായി.

ഭാര്യ സംസാരിച്ചയാളുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് അതു ഹനീഷ് ‌ലാൽ ആണെന്നു മനസ്സിലായത്. 2 വർഷം മുൻപ് സ്വകാര്യ ആശുപത്രിയിൽ വച്ചു കണ്ട പരിചയമാണെന്നായിരുന്നു അനിലയുടെ മറുപടി. അടുത്തിടെ കടപ്പാക്കട നായേഴ്സ് ആശുപത്രിക്കു സമീപം അനില ബേക്കറി തുടങ്ങിയപ്പോഴാണ് അതിന്റെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലിനെ വീണ്ടും കാണുന്നതെന്നും കട തുടങ്ങുന്ന സമയത്തു പാർട്നർഷിപ് ഉള്ള വിവരം അനില പറഞ്ഞിരുന്നില്ലെന്നും പത്മരാജൻ മൊഴി നൽകി.

 

 

പത്മരാജന്റെ ആദ്യ ഭാര്യ ഉഷ 2003 ൽ ഗർഭിണിയായിരിക്കെ അസുഖം മൂലമാണു മരിച്ചത്. അടുത്ത വർഷം വീടിനടുത്തു താമസിക്കുകയായിരുന്ന അനിലയെ വിവാഹം ചെയ്യുകയായിരുന്നു. 10 വർഷം മുൻപ് ആരംഭിച്ച വിനായക കേറ്ററിങ് സെന്ററിലൂടെയാണ് പത്മരാജന്റെയും അനിലയുടെയും ജീവിതം മെച്ചപ്പെട്ടു തുടങ്ങിയത്. നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നു വരവേ കേറ്ററിങ് സെന്ററിന്റെ സാമ്പത്തിക കണക്കുകൾ നോക്കുന്ന ചുമതല പൂർണമായും അനിലയ്ക്ക് പത്മരാജൻ നൽകി. പിന്നീടാണ് സാമ്പത്തിക ഇടപാടുകളിലെ പൊരുത്തക്കേടുകൾ നിഴലിച്ചു തുടങ്ങിയത്.

 

 

പിന്നാലെ സംശയങ്ങളും ഉടലെടുത്തു. പണം പൂർണമായും കൈകാര്യം ചെയ്യുന്നത് അനിലയുടെ നിയന്ത്രണത്തിലായതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം വലിയ തർക്കങ്ങളിലേക്കും കടന്നു. അച്ഛന്റെ മനസ്സിൽ അമ്മയോട് ഉയർന്ന പകയിൽ എരിഞ്ഞടങ്ങിയത് ഏക മകൾ അപർണയുടെ സ്വപ്നങ്ങൾ കൂടെയാണ്. പഞ്ചായത്ത് അംഗം ആർ.സാജനെ പൊലീസ് സ്റ്റേഷനിൽ കണ്ടപ്പോൾ പത്മരാജനും മകളോട് പറയാൻ ബാക്കിവച്ച ചില കാര്യങ്ങൾ പങ്കുവച്ചു. പത്മരാജനും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുമ്പോൾ മധ്യസ്ഥത വഹിച്ചിരുന്നത് സാജനാണ്.

 

 

 

ബേക്കറി തുടങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിലും സാജൻ ആയിരുന്നു ഒത്തുതീർപ്പുണ്ടാക്കിയത്. ‘മൊബൈൽ ഫോൺ അധികം ഉപയോഗിക്കരുതെന്ന് മകളോട് പറയണം. വീട്ടിലെ അലമാരയിൽ 20,000 രൂപ ഇരിപ്പുണ്ട്. കടയിൽ നിന്ന് 50,000 രൂപ ലഭിക്കാനുണ്ട്. ഇതു രണ്ടും ചേർത്തു കല്യാണ ആവശ്യത്തിന് ഭക്ഷണം നൽകാൻ അഡ്വാൻസ് നൽകിയ വീട്ടുകാർക്ക് മടക്കി നൽകണം. അവർ പാവങ്ങളാണ്’. മകളെ തന്റെ സഹോദരങ്ങൾ സംരക്ഷിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കണമെന്നും സാജനോട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (12 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (46 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (48 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (51 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends