കണ്ണീര്‍ക്കാഴ്ചയായി... സ്കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... സ്കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ (21) ആണ് മരിച്ചത്. പാലക്കാട്കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍ ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ നിന്ന് സ്കൂട്ടര്‍ തിരിക്കാനായി നില്ക്കുമ്പോള് ക്രെയിനിന്റെ മുന്‍ചക്രം സ്കൂട്ടറിന് പുറകില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിനു പിന്നില്‍ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം. അല്‍ഷിഫ നഴ്സിങ് കോളജിലെ മൂന്നാംവര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു.
https://www.facebook.com/Malayalivartha
























