ജാമ്യത്തിലിറങ്ങി മുങ്ങി...പീഡനക്കേസ് പ്രതിയായ കോഴിക്കോട് സ്വദേശി ഒമ്പത് വര്‍ഷത്തിനു ശേഷം പിടിയില്‍....

ജാമ്യത്തിലിറങ്ങി മുങ്ങി...പീഡനക്കേസ് പ്രതിയായ കോഴിക്കോട് സ്വദേശി ഒമ്പത് വര്‍ഷത്തിനു ശേഷം പിടിയില്‍....കോഴിക്കോട് മുണ്ടക്കല്‍ സ്വദേശി ദീപേഷ് മക്കട്ടില്(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്.
ഗോവയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാള്‍ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ആ പ്രതിയാണ് ഒമ്പത് വര്‍ഷത്തിനുശേഷം പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























