Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസ് ... ഒന്നാം പ്രതി ശ്രീരാഗിന് ജാമ്യമില്ല

07 DECEMBER 2024 08:29 AM IST
മലയാളി വാര്‍ത്ത

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതി ശ്രീരാഗിന് ജാമ്യമില്ല. ശ്രീരാഗിന്റെ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി. തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിരസിച്ചത്. ജാമ്യത്തിലിറങ്ങിയ ശ്രീരാഗ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശ്രീരാഗിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടുതുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.


ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കല്‍ച്ചിറയില്‍ ശ്രീരാഗ് കമലാസനന് (34) നല്‍കിയ ജാമ്യമാണ് എ സി ജെ എം കോടതി റദ്ദാക്കിയത്.


പ്രതിയെ സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. പ്രതിയെ സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാനും എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു. കോടതി പ്രതിക്ക് ജാമ്യം നല്‍കിയ വേളയില്‍ നിഷ്‌കര്‍ശിച്ച ജാമ്യവ്യവസ്ഥ ഒന്നാം പ്രതി ലംഘിച്ചതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാനാവശ്യപ്പെട്ട് സിറ്റി സൈബര്‍ ക്രൈം പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.


ഒന്നാം പ്രതി ശ്രീരാഗ് കമലാസനന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാണ് പോലീസ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ 3 ദിവസത്തിനകം ഹാജരാക്കാന്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രതിയോട് ഒക്ടോബര്‍ 4 ന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഒക്ടോബര്‍ 7 , 9 എന്നീ തീയതികളില്‍ കേസ് പരിഗണിച്ചിട്ടും ശ്രീരാഗ് കോടതിയില്‍ ഹാജരാകുകയോ പോലീസ് ഹര്‍ജിക്കെതിരെ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്യാത്തതിനാലാണ് കോടതി ജാമ്യം റദ്ദാക്കിയത്.


പോലീസ് കുറ്റപത്രം സമര്‍പ്പിക്കും വരെ ആഴ്ചയില്‍ ഒരിക്കല്‍ വീതം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് പോലീസ് ഹര്‍ജി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കല്‍ച്ചിറയില്‍ ശ്രീരാഗ് കമലാസനന്‍ (34), ആലുവ മുരിക്കാശ്ശേരി വെള്ളക്കുന്നേല്‍ നിവാസി ലിയോ. വി.ജോര്‍ജ് , തൃശൂര്‍ മുല്ലശ്ശേരി പൊറ്റക്കാട്ടില്‍ സതീഷ് കുമാര്‍ (42), ജെയ്ന്‍ വിശ്വംഭരന്‍ , ആഷിഖ് എന്നിവരാണ് 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2023 ഏപ്രില്‍ 27 നാണ് പ്രതികള്‍ അറസ്റ്റിലായത്.


ജോലി തരപ്പെടുത്തി നല്‍കണമെന്ന ഉദ്ദേശ്യമില്ലാതെയും പണം തിര്യെ കൊടുക്കണമെന്ന ഉദ്ദേശ്യമില്ലാതെയും പരാതിക്കാരന് അന്യായ നഷ്ടമുണ്ടാക്കുകയും തുല്യ തുകക്കുള്ള അന്യായ സാമ്പത്തിക നേട്ടം പ്രതികള്‍ക്ക് ഉണ്ടാക്കി പരാതിക്കാരനെ ചതിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെയും കരുതലോടും കൂടി പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം
കാനഡയില്‍ ജോലി ശരിയാക്കിത്തരാമെന്ന് നേരുകേടായും വഞ്ചനാപരമായും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വഞ്ചനാപരമായി പ്രേരിപ്പിച്ച് അപ്രകാരം ശേഷം കബളിപ്പിക്കപ്പെട്ട യുവാവില്‍ നിന്ന് 5,59,563 രൂപ നാലു പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പലപ്രാവശ്യമായി പണം കൈമാറിയെടുത്ത ശേഷം പണം വഞ്ചനാപരമായി ദുര്‍വിനിയോഗം ചെയ്യുകയും പ്രതികളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റുകയും വാഗ്ദാനം ചെയ്ത ജോലി നല്‍കുകയോ വഞ്ചനയിലൂടെ സ്വരൂപിച്ച പണം തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചുവെന്നാണ് കേസ്.
പ്രതികളില്‍ ശ്രീരാഗ് , ലിയോ.വി. ജോര്‍ജ് സതീഷ് കുമാര്‍ എന്നിവരെ ആലുവ സൈബര്‍ പൊലീസ് 2023 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ലിയോയുടെ തൃശൂരിലെ വീട്ടില്‍ സൈബര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ 19 കള്ളനോട്ട് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നുവരികയാണ്. തൃശൂര്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ ആലുവ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒമാരായ ഷിറാസ് അമീന്‍, ജെറി എന്നിവരാണുള്ളത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (36 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (38 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (41 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (51 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends