നിലവിളിച്ച്....റോഡ് മുറിച്ച് കടക്കുന്നതിനിടെ കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും സ്വകാര്യ ബസിനും ഇടയില്‍ ഞെരുങ്ങി കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം

നിലവിളിച്ച്....റോഡ് മുറിച്ച് കടക്കുന്നതിനിടെ കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും സ്വകാര്യ ബസിനും ഇടയില്‍ ഞെരുങ്ങി കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം.
കോട്ടയ്ക്കകത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ കൊല്ലം കൂട്ടിക്കട വെണ്‍പാലക്കര ഗ്യാലക്‌സിയില്‍ എം.ഉല്ലാസ് (52) ആണ് മരിച്ചത്.ചാലയിലെ പള്ളിയില്‍ പോയശേഷം ഓഫീസിലേക്ക് മടങ്ങാനായി ഗാന്ധിപാര്‍ക്ക് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.
ഇരുബസുകളുടെയും ഡ്രൈവര്‍മാരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിപാര്‍ക്കിന് എതിര്‍വശം നോര്‍ത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് മുന്നിലായിരുന്നു അപകടം നടന്നത്. കോവളം ഭാഗത്ത് നിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് സിഗ്നലില്‍ നിറുത്തിയിട്ടിരുന്നു. ഈ സമയം സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സി ബസിനെ ഇടതുവശത്തുകൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു.
നിറുത്തിയിട്ട കെ.എസ്.ആര്‍.സി.സി ബസിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ഉല്ലാസ് അതിനിടെ ഇരുബസുകള്‍ക്കുമിടയില്‍ പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുമായി അകലം പാലിക്കാതെ ഇടതുവശത്തുകൂടി അമിത വേഗതയില്‍ സ്വകാര്യബസ് ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. സംഭവസ്ഥലത്തുവച്ചു തന്നെ ഉല്ലാസ് മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉല്ലാസിന്റെ കബറടക്കം ഇന്ന് വൈകിട്ട് 4ന് മയ്യനാട് ആയിരംതെങ്ങ് ജുമാ മസ്ജിദ് (പടിഞ്ഞാറേ പള്ളി) കബര്‍സ്ഥാനില്‍ നടക്കും.
"
https://www.facebook.com/Malayalivartha
























