ആലുവ എടയാറില്‍ ടോറസ് ലോറി ചരിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലുവ എടയാറില്‍ ടോറസ് ലോറി ചരിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ മുളവൂര്‍ പേഴയ്ക്കപ്പിള്ളി നടന് ജനവീട്ടില്‍ അജു മോഹനനാണ് (38) മരിച്ചത്. ക്രഷറില്‍ ലോഡ് കയറ്റുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ലോഡ് കയറ്റുന്നതിനിടെ ലോറി ചരിയുകയും അതിനടിയില്‍ പെടുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു
https://www.facebook.com/Malayalivartha
























