മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കില്ല

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കില്ല.
ഒഴിവാക്കിയ പേജുകള്‍ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പറയുന്നത് നീട്ടിവെച്ചത്. പരാതി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് കമീഷന്‍ . 295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമീഷന്‍ ഉത്തരവിട്ടിരുന്നത്.
വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 33 ഖണ്ഡികകള്‍ കമീഷന്‍ സ്വയമേ ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ അവയും ഒഴിവാക്കാമെന്നും എന്നാല്‍, ഒഴിവാക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെയാണ് അപേക്ഷകനെ മുന്‍കൂട്ടി അറിയിക്കണമെന്നും കമീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു
"
https://www.facebook.com/Malayalivartha
























