നാവ് കടിച്ചിരുന്നു,ചുണ്ടിനും വിരലുകൾക്കും നീലനിറം. ആന്തരികാവയവങ്ങളിൽ സംശയം..? നവീന്റെ മഞ്ഞകയറിലും ട്വിസ്റ്റ്..!

0.5 സെൻ്റിമീറ്റർ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിട്ടിരുന്നുവെന്നും കയറിൻ്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമുണ്ടായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കയറിന് 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗം ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിൻ്റെ ഭാഗത്തിന് 22 സെ.മീ നീളവും ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്
അന്തരികാവയങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരിയാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.
മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം റിപ്പോർട്ടറിന്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഷുമ്നാ നാഡിക്ക് പരിക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു. വാദത്തിനിടയിൽ അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് വാദത്തിനെടുത്തപ്പോൾ നവീൻ ബാബു ജീവനൊടുക്കിയതാണെന്ന വാദമായിരുന്നു സർക്കാരിൻ്റേത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു
സത്യവാങ്മൂലത്തില്‍ നിന്ന്
ഒക്ടോബ് 15 ന് രാവിലെ 10.45 നും 11.45 നും ഇടയിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്
15 ന് രാത്രി 11 മണിയോടെയാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്
യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ നവീന്‍ ബാബുവിന്റെ ഭാര്യ കുട്ടികള്‍ എന്നിവരുടെയൊക്കെ മൊഴിയെടുത്തു
വിരലടയാളമടക്കം ശേഖരിച്ചിട്ടുണ്ട്
നവീന്‍ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്ത് കോള്‍ വിവരങ്ങളടക്കം പരിശോധിച്ചു.
പ്രെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്തന്‍ നല്‍കിയ അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിടിച്ചെടുത്തു
നവീന്‍ ബാബു കളക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുനീശ്വരന്‍ കോവിലില്‍ നിന്നും പോകുന്നതിന്റെ സി.സി.ടി.വി.ദൃശ്യങ്ങളും ശേഖരിച്ചു.
കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ഹര്‍ജിക്കാരിയുടെ സംശയം അന്വേഷിക്കുകയാണ്
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍്‌സിക് വിഭാഗം മേധാവി ഡോ.ടി.എം.പ്രജിതിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതില്‍ തൂങ്ങിമരണം എന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഇല്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റിലും അത്തരം സംശയത്തിന് കാരണമായ തെളിവുകള്‍ കിട്ടിയിട്ടില്ല
നവീന്‍ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വേണം ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് എന്നത് നിര്‍ബന്ധമല്ല.
മരണം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലും ഇന്‍ക്വസ്റ്റ് നടത്തണം എന്ന സര്‍ക്കുലര്‍ ഉണ്ട്.
ഒക്ടബര്‍ 15 ന് രാത്രി 11 മണിയോടെ മാത്രമാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്. സംഭവത്തെക്കുറിച്ച് വിവരം നല്‍കി 15 മണിക്കൂറിന് ശേഷമാണിത്.
പത്തനംതിട്ടയില്‍ നിന്ന് 12 മണിക്കൂറോളം യാത്രയുള്ളതിനാല്‍ ഇന്ക്വസറ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് ഫോണില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പത്തനംതിട്ടയില്‍ നിന്ന് ബന്ധുക്കള്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല
ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല
പോലീസ് സംഘം മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല
രണ്ട് ഫോണുകളിലും ആത്മഹത്യക്കുറിപ്പ് ഉണ്ടായിരുന്നില്ല
പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല
നവീന്‍ ബാബുവിനെ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം
നവീന്‍ ബാബുവിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ പി.പി.ദിവ്യ യാത്രയപ്പ് യോഗത്തില്‍ കടന്നുകയറുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ക്കകരുടെയും സാന്നിധ്യത്തില്‍ അഴിമതി ആരോപണം ഉന്നയിക്കുകയുമായിരുന്നു. രണ്ട് ദിവത്തിനുള്ളില്‍ തുറന്ന് കാട്ടുമെന്ന ഭീഷണി മുഴക്കുകയും അത് റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha
























