Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ബാലഗോപാൽ ഇനി വകുപ്പില്ലാ മന്ത്രി... രാജിക്ക് ധൈര്യമില്ല ചിരിച്ച്മറിഞ്ഞ് തോമസ് ഐസക്ക്

07 DECEMBER 2024 03:20 PM IST
മലയാളി വാര്‍ത്ത

 

സംസ്ഥാനത്തെ അവസാന ധനമന്ത്രിയാക്കി തന്നെ മാറ്റരുതെന്ന മന്ത്രി കെ . എൻ. ബാലഗോപാലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പുച്ഛിച്ച് തള്ളിയതോടെ ധനവകുപ്പിന്റെ പ്രവർത്തനം താറുമാറായി.ധനവകുപ്പിന്റെ ചിറകരിയാനുള്ള അജണ്ട ധനമന്ത്രിയുടെ തലയ്ക്ക് മുകളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നാണ് മന്ത്രിസഭാ യോഗത്തിലേക്ക് വാങ്ങിയതെന്നാണ് സംസാരം. എന്നാൽ അപമാനിതനായിട്ടും രാജിക്ക് മന്ത്രിക്ക് ധൈര്യമില്ല.

മന്ത്രിസഭാ യോഗ തീരുമാനം പുറത്തുവന്നതോടെ ധനവകുപ്പിന്റെ പ്രവർത്തനം മരവിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അതീവ രഹസ്യമായി തയാറാക്കി അവതരിപ്പിച്ച അജണ്ടയിൽ ധനവകുപ്പിന്റെ മുക്കാൽ പങ്ക് അധികാരങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പിന് കൈമാറി. ധനവകുപ്പിന്റെ പ്രവർത്തനങ്ങളോട് വർഷങ്ങൾക്ക് മുമ്പേ എതിർപ്പുണ്ടായിരുന്ന പിണറായി വിജയന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. കെ എം, മാണി ധനമന്ത്രിയായിരുന്ന കാലത്ത് തന്നെ ധനവകുപ്പിന്റെ അധികാരങ്ങൾ കവരാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. എന്നാൽ മന്ത്രി കെ.എം.മാണിയിൽ നിന്നും തന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നടത്തുന്നത് എളുപ്പമല്ലെന്ന് കണ്ട് ഉമ്മൻ ചാണ്ടി പിൻമാറി. പിന്നീട് ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും ധനവകുപ്പിന്റെ അധികാരങ്ങൾ പിടിച്ചെടുക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഐസക്കിന്റെ അപ്രമാധിത്വം കാരണം കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാരിൽ തീർത്തും ദുരബലനായ ബാലഗോപാലിനെ മന്ത്രിയാക്കിയത് ഇത്തരം ഒരു നീക്കം മുന്നിൽ കണ്ടാണ്.കഴിഞ്ഞ നാലു വർഷമായി ഇതിനു വേണ്ടി ശ്രമം തുടർന്ന പിണറായി ഇപ്പോൾ ഇതാ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാ മുഖ്യമന്ത്രിമാർക്കും സന്തോഷകരമായ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് പുറമേ ക്രമ സമാധാനത്തിന്റെ ചുമതലയുള്ള ഡി ജീ പി യെ നിയമിക്കുന്നതുപോലുള്ള പ്രതിഭാസമാണ് ഇത്. ക്രമസമാധാനത്തിന്റെ ചുമതലയില്ലാത്ത ഡി. ജീ പിയെ പോലെയായിരിക്കുന്നു ഇപ്പോൾ ധനവകുപ്പ്.

 

 

സർക്കാർ ജീവനക്കാരുടെ എല്ലാ സേവന ചട്ടങ്ങളും ഒറ്റ സിവിൽ സർവീസ് കോഡിനു കീഴിലാക്കാനുള്ള നീക്കമാണ് ധനവകുപ്പിന്റെ പല അധികാരങ്ങളും ഇല്ലാതാക്കിയത്.. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് കോഡ് രൂപീകരിക്കാൻ പൊതുഭരണ വകുപ്പിനാണ് ചുമതല. ഇതു നിലവിൽ വരുന്നതോടെ ധനവകുപ്പ് ഇപ്പോൾ കയ്യാളുന്ന പല ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പിലേക്കു മാറും. ഫയലുകളിൽ ധനവകുപ്പിന്റെ അഭിപ്രായം തേടുന്നത് അവസാനിക്കും. സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കാനുള്ള ധനവകുപ്പിന്റെ അധികാരം ഇല്ലാതാകും.. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും ധനവകുപ്പിൽ നിന്ന് മാറ്റും. അഡ്വൈസറി സെക്‌ഷനുകൾ ഉൾപ്പെടെയുള്ള പല വിങ്ങുകളും ഇല്ലാതാകുകയും ചെയ്യും. ധനവകുപ്പിന്റെ അധികാരങ്ങൾ ചോർത്താനുള്ള നീക്കത്തെ മന്ത്രിസഭാ യോഗത്തിൽ കെ.എൻ.ബാലഗോപാൽ എതിർത്തില്ലെന്നാണു സൂചന.

 

 

എതിർത്തിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഈ നീക്കത്തെ ധനമന്ത്രി എതിർക്കാത്തതെന്നാണ് സൂചന.

സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനായി ഭരണക്രമത്തിൽ മാറ്റം വരുത്തണമെന്നു വി.എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സെന്തിൽ‌ കമ്മിറ്റി റൂൾസ് ഓഫ് ബിസിനസ് (സർക്കാരിന്റെ ഭരണക്രമം) പ്രകാരം ധനവകുപ്പിന് ഇപ്പോഴുള്ള അധികാരങ്ങൾ പലതും എടുത്തു കളയണമെന്നു നിർദേശിച്ചു. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനും ശുപാർശ ചെയ്തു. ഇതിനു പുറമെയാണ് കേരള സർവീസ് ചട്ടങ്ങളും സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനുള്ള തീരുമാനം. ഇതോടെ ഇപ്പോൾ സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്ന ധനവകുപ്പിന്റെ അധികാരവും നഷ്ടപ്പെടും .

പല സേവനങ്ങളും മാറുന്നതോടെ ധനവകുപ്പിലെ പകുതിയോളം ജീവനക്കാരും മറ്റു വകുപ്പുകളിലേക്കു മാറും . തസ്തികകൾ ഇല്ലാതാകുന്നതോടെ സ്ഥാനക്കയറ്റവും കുറയും. പുതിയ നീക്കത്തിനെതിരെ ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫിനാൻസ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ സമര രംഗത്തിറങ്ങി.
എന്നാൽ പിണറായിയുടെ തീരുമാനത്തിന് കാരിരുമ്പിന്റെ ശക്തിയുണ്ട്.

കെ . എൻ. ബാലഗോപാലിന്റെ കൈയിൽ ധനവകുപ്പ് നിൽക്കുന്നില്ല. എന്തിന് മുഖ്യമന്ത്രിയുടെ കൈയിൽ പോലും ധനവകുപ്പ് ഒതുങ്ങാറില്ല. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന ഫയലുകളിൽ തീരുമാനം വൈകുന്നത് പതിവാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ശക്തമായ എതിർപ്പുണെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി ഫയലുകളിൽ അനുകൂല തീരുമാനം ആവശ്യപ്പെട്ട് ധനമന്ത്രിയെ സമീപിക്കാറുണ്ട്. എന്നാൽ ധനമന്ത്രി പറഞ്ഞാൽ ആരും കേൾക്കാത്ത അവസ്ഥയാണ് ധനവകുപ്പിൽ ഉള്ളത്. ധനമന്ത്രിയുടെ സ്റ്റാഫിൽ പ്രവർത്തിക്കുന്ന ധന വകുപ്പിലെ ഒരു ദ്യോഗസ്ഥനെതിരെയും ആരോപണങ്ങളുണ്ട്. ഇദ്ദേഹം സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നു എന്നാണ് ആരോപണം. മുമ്പ് തോമസ് ഐസക്കിന്റെ സ്റ്റാഫിൽ പ്രവർത്തിച്ചവരും ഇപ്പോൾ ബാലഗോപാലിനൊപ്പമുണ്ട്. ഇവർ വകുപ്പിന് ഒപ്പം നിന്നു കൊണ്ട് സർക്കാരിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകൾക്കെതിരെ നിരന്തരം ക്വറിയെഴുതുകയും വകുപ്പുകളുടെ പ്രവർത്തനം അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധന വകുപ്പിന്റെ പ്രവർത്തനം മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണവകുപ്പിന് കീഴിലാക്കാൻ സർക്കാർ തീരമാനിച്ചത്. ഇത് മുമ്പേയുള്ള തീരുമാനത്തിന്റെ ഭാഗമാണ്. ധനവകുപ്പിന്റെ മേധാവി ചമയലിനെതിരെ മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പരാതിയുണ്ട്.


ധനവകുപ്പിലെ ഫയൽനീക്ക തട്ടുകൾ വെട്ടിക്കുറയ്ക്കണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ നീക്കങ്ങൾ തുടങ്ങിയത്. സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിലെ തമ്മിലടിക്കു പിന്നാലെ ‘ധനവകുപ്പിന് അന്ത്യകൂദാശ... കൂട്ടിനു യൂദാസുമാരും’ എന്ന തലക്കെട്ടോടെ പൊതുഭരണ വകുപ്പിനെതിരെ ഫിനാൻ‌സ് സെക്രട്ടേറിയറ്റ് അസോസിയേഷൻ‌ നോട്ടിസ് വിതരണം തുടങ്ങി. പുതിയ നീക്കം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണ്.

ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളഞ്ഞ് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പാക്കി മാറ്റാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് റിപ്പോർട്ടെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ധനമന്ത്രിയടക്കം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി തന്റെ വകുപ്പ് ഹൈജാക്ക് ചെയ്യുന്നതിൽ മന്ത്രി കെ എൻ. ബാലഗോപാലിന് ഒരു പരാതിയുമില്ല.

ഇപ്പോൾ വകുപ്പുകൾ ഭരണാനുമതി നൽകുന്ന പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകുന്നത് ധനവകുപ്പാണ്. ഇനി 2 അനുമതികളും ഭരണവകുപ്പിലേക്കു മാറ്റുന്നതടക്കമുള്ള പരിഷ്കാരം വരുമെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക.


സർവീസ് റൂൾസ്, ഫിനാൻഷ്യൽ കോഡ്, ട്രഷറി കോഡ് തുടങ്ങി പതിനഞ്ചോളം ചട്ടങ്ങൾ എങ്ങനെ തീരുമാനത്തെ സ്വാധീനിക്കുമെന്നു പരിശോധിച്ചു വേണം ഫയലിൽ കുറിപ്പെഴുതാനെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബജറ്റ്, ആസൂത്രണം, കടമെടുപ്പ്, തിരിച്ചടവുകൾ, ചെലവുകളുടെ അപഗ്രഥനം തുടങ്ങി മനുഷ്യവിഭവശേഷി ഏറെ വേണ്ട പ്രവർത്തനങ്ങളാണു ധനവകുപ്പിന്റേതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഇത്രയൊന്നും ആർഭാടങ്ങൾ വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നപ്പോൾ തന്നെ ധനവകുപ്പിന്റെ ചിറകരിയാൻ പിണറായി തീരുമാനിച്ചിരുന്നു.. ധനവകുപ്പിന്റെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത് .

വകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനാണ് നീക്കം. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷമാണ് ബൃഹത്തായ മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. റൂൾസ് ഓഫ് ബിസിനസിലാണ് സർക്കാർ മാറ്റം കൊണ്ടു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണം നിർവഹിക്കുന്നത്. സാധാരണ ഗതിയിൽ സർക്കാരിന് മുന്നിലെത്തുന്ന ഫയലുകളൊക്കെ ധനകാര്യ വകുപ്പിന് അയക്കാറാണ് പതിവ്. ധനകാര്യ വകുപ്പ് സർവ ഫയലുകളിലും ക്വറിയിട്ട ശേഷം പദ്ധതി തന്നെ ഇല്ലാതാക്കും. ധനമന്ത്രിയാണ് സംസ്ഥാനത്തെ സർവാധികാരി. മുഖ്യമന്ത്രിയെക്കാളും വില ധനമന്ത്രിക്കാണ്. പിണറായി വന്നതോടെയാണ് സ്ഥിതിക്ക് വ്യത്യാസം വന്നത്. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസക്ക് മിന്നിയത് ഇങ്ങനെയാണ്.

ബിശ്വാസ് മേത്ത ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിയമ ഭേദഗതിക്കുള്ള നിർദ്ദേശം സമർപ്പിച്ചത്. ബിശ്വാസ് മേത്തയെ പിണറായിയാണ് തീരുമാനിച്ചത്. 2018 ഓഗസ്റ്റ് 24 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് കമ്മിറ്റിയുടെ ഭേദഗതി നിർദ്ദേശം പരിഗണിച്ചത്. തുടർന്ന് നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു. പത്ത് പ്രധാനനിർദ്ദേശങ്ങളാണ് സമർപ്പിച്ചത്.എല്ലാം ധനവകുപ്പിനെ തുരങ്കം വയ്ക്കുന്നത്.

ഭരണവകുപ്പിന് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്നതാണ് പ്രധാന നിർദ്ദേശം. ധനബാധ്യതയില്ലാതെ തസ്തിക സൃഷ്ടിക്കുക എന്നത് ഇതോടെ എളുപ്പമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ശസളത്തിനുള്ള തുക കണ്ടെത്തുന്നത് അവരുടെ ഫണ്ടിൽ നിന്നാണ്. ശമ്പളം കൊടുക്കാൻ ഇത്തരം സ്ഥാപനങ്ങൾ സർക്കാരിനെ ആശ്രയിക്കുന്നില്ല. എന്നാൽ ഇവിടങ്ങളിൽ തസ്തിക സൃഷ്ടിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. അനുമതി നൽകേണ്ടത് ധന വകുപ്പാണ്. സംസ്ഥാനത്ത് ഓടുന്ന പണം മുഴുവൻ ധനവകുപ്പിന്റെ വകയാണെന്നാണ് സർക്കാരിന്റെ വിചാരം. ഭേദഗതി അംഗീകരിച്ചാൽ ഇത്തരം കാര്യങ്ങളിലൊക്കെ വകുപ്പിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ഇത്തരം കാര്യങ്ങളിൽ വകുപ്പിന് സ്വന്ത തീരുമാനമെടുക്കാമെന്ന് കാണിച്ച് നിരവധി ഉത്തരവുകൾ ഇറങ്ങിയെങ്കിലും ഒന്നും ധന വകുപ്പ് അംഗീകരിച്ചില്ല. അങ്ങനെയാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ് നടപ്പിലാക്കാൻ പോകുന്നത്. മന്ത്രിമാർ മുഖ്യമന്ത്രിക്ക് കീഴിൽ മതിയെന്നാണ് സർക്കാർ തീരുമാനം.മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ മന്ത്രി. ചീഫ് സെക്രട്ടറിയാണ് ഏറ്റവും വലിയ സെക്രട്ടറി.

സെക്രട്ടറിമാരുടെ അധികാരങ്ങൾ കൃത്യമായി ഭേദഗതി ചെയ്യും. ഭാവിയിൽ സെക്രട്ടറിമാർക്കും മന്ത്രിമാർക്കും സ്വയം തീരുമാനിക്കും. 2002 ൽ എ കെ. ആന്റണിയാണ് ഒടുവിൽ ചട്ടം ഭേദഗതി ചെയ്തത്. പിന്നീട് ഭേദഗതി വേണമെന്ന് സർക്കാരിൽ സമ്മർദ്ദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ നല്ല സ്വരചേർച്ചയിലില്ല. അതുകൊണ്ടാണ് ധനസെക്രട്ടറിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നത്.

ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാരുടെ യുദ്ധപ്രഖ്യാപനം തുടങ്ങിയിട്ട് ഏതാനും നാളുകളായി. . സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകൾക്കൊന്നും പണം നൽകുന്നില്ലെന്നാണ് ആരോപണം. സി പി ഐ മന്ത്രിമാർ ബാലഗോപാലിനെതിരെ കാബിനറ്റിൽ ആഞ്ഞടിച്ചിട്ടുണ്ട്.. മുഖ്യമന്ത്രി പറയുന്നവർക്കൊഴികെ ആർക്കും പണം നൽകുന്നില്ലെന്നാണ് ആക്ഷേപം.


പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങൾക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാർ ചോദിക്കുന്നത്. വകുപ്പു മന്ത്രിമാർക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക വീട്ടിൽ പാർടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ ഓഫീസിൽ ഉറങ്ങിയത്. ഒരു വർഷമാണ് ഒടുവിൽ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ് ഫയൽ അംഗീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചത്.

അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ വിദേശ യാത്രക്കും വാഹന ബ്രിഗേഡിനും പണം എവിടെന്നാണ് മന്ത്രിമാർ രഹസ്യമായി ചോദിക്കുന്നത്.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ല.എന്നാൽ മുഖ്യ മന്ത്രിയുടെ വകുപ്പിൽ എന്തും ചെയ്യാൻ പണം നൽകും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാൽ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാർ ചോദിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ.

തങ്ങൾക്ക് കീഴിലെ വകുപ്പുകളിലുള്ള ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം പോലും ധനമന്ത്രി അംഗീകരിക്കുന്നില്ല. വകുപ്പുകളിലെ ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നു. വാട്ടർ അതോറിറ്റിയിലെയും മറ്റും ജീവനക്കാർ ഇതിൻെറ പേരിൽ സമരത്തിന് ഇറങ്ങേണ്ടി വന്നു.

കെഎസ് ആർറ്റിസി പ്രതിസന്ധിയിലായപ്പോൾ ധനമന്ത്രി മുഖം തിരിച്ചു. ഇതിൻെറ പേരിൽ മുൻ മന്ത്രി ആൻ്റണി രാജു വൻ വിമർശനങ്ങൾക്ക് വിധേയനായി.ജോലി ചെയ്യുന്ന ജീവനകാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് ഗതാഗത മന്ത്രിയുടെ കുഴപ്പമായി വ്യാഖ്യാനിക്കപ്പെടുന്നു.

ബാലഗോപാലിൻ്റെ ഇത്തരം നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടോ എന്ന് സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചു. ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ വാക്കുകൾക്ക് സി പി എമ്മിൽ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാർ ആകട്ടെ മുഖ്യമന്ത്രിയെ പോക്കറ്റിലാക്കി അവർക്ക് ആവശ്യമുള്ള ചിലതെല്ലാം നേടികൊണ്ടു പോകും.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉന്നയിച്ചു.

സാമ്പത്തിക പ്രതിസന്ധി തൻ്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനാണ് ബാലഗോപാൽ ശ്രമിച്ചത്. എന്നാൽ ബാലഗോപാലിൻ്റെ വിശദീകരണം മന്ത്രിമാർ അംഗീകരിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കേരളം ഉണ്ടായ കാലം മുതൽ തുടങ്ങിയതാണെന്ന് പറഞ്ഞ് മന്ത്രിമാർ ചിരിച്ചുവെന്നാണ് വിവരം. എന്നാൽ മുഖ്യമന്ത്രി ബാലഗോപാലിനൊപ്പമാണുള്ളത്. മുഖ്യമന്ത്രിയെ സംബന്ധിച്ചsത്തോളം ബാലഗോപാൽ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാൽ ബാലഗോപാൽ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക.

തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാൻ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകൾ പൂർണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പിൽ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.

ധനമന്ത്രി ബാലഗോപാൽ ദീർഘകാലം രാജ്യസഭയിൽ എം.പിയായിരുന്നെങ്കിലും അദ്ദേഹത്തിന് ഡൽഹിയിൽ മികച്ച ബന്ധങ്ങൾ കുറവാണ്. ചെറിയ കുട്ടികളുടെ അവസ്ഥയാണ് ബാലഗോപാലിനുള്ളത്. എന്തിനും ഏതിനും അദ്ദേഹം സമീപിക്കുന്നത് പിണറായി വിജയനെയാണ്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കാണാൻ പോലും ബാലഗോപാൽ തയ്യാറല്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് ധനമന്ത്രിയുടെ നിലപാട്.

ബാലഗോപാലിന്റെ കഥ കഴിക്കാൻ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത് സഹമന്ത്രി മാരാണ്. എത്രയും വേഗം ധനവകുപ്പ് ഇല്ലാതാക്കും. പൊതുഭരണവകുപ്പ് തീരുമാനങ്ങൾ എടുക്കും. വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി എല്ലാം കൈപ്പിടിയിൽ ഒതുക്കും. അങ്ങനെ എല്ലാം പിണറായിയിൽ വന്നു ചേരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 minutes ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (36 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (38 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (41 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (51 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (4 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (4 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends