മഞ്ജുഷയുടെ സംശയങ്ങൾ സത്യമാവുന്നു...നവീന്‍ ബാബുവിന്റെ മരണം കെട്ടിത്തൂക്കിയ കൊലപാതകമാണെന്ന തരത്തിലേക്ക് കാര്യങ്ങൾ... ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ...

നവീന്‍ ബാബുവിന്റെ മരണത്തിൽ വമ്പൻ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. തുടക്കം മുതലേ നിരവധി ദുരൂഹതകളാണ് ഉയർന്നു കേൾക്കുന്നുണ്ടായിരുന്നത് . ഏതായാലും ഇപ്പോൾ മരിച്ച മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം കെട്ടിത്തൂക്കിയ കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുമ്പോള്‍ കുടുംബത്തിന്റെ അടുപ്പക്കാര്‍ അവിടെ ഉണ്ടായിരുന്നില്ലന്നതാണ്.
അതേസമയം മരിച്ച മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍, മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ലെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മാറ്റിയശേഷമാണ് മൃതദേഹപരിശോധനയ്ക്ക് കൈമാറിയത്. ഇങ്ങനെയാണ് സാധാരണ നടപടിക്രമം.
ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്.അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്.രക്തക്കറകളെക്കുറിച്ച് മറ്റു പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല.മരണകാര്യത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയില്‍നിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കള്‍ 11.50-ഓടെ കണ്ണൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇന്‍ക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.
https://www.facebook.com/Malayalivartha
























