എപ്പോള്‍ ബസ് വരും, ബസ് എവിടെയെത്തി, ബസില്‍ കയറിയാല്‍ എവിടെ ഇറങ്ങണം.... എല്ലാം ഇനി കെഎസ്ആര്‍ടിസി ചലോ ആപ് പറഞ്ഞു തരും

എപ്പോള്‍ ബസ് വരും, ബസ് എവിടെയെത്തി, ബസില്‍ കയറിയാല്‍ എവിടെ ഇറങ്ങണം.... എല്ലാം ഇനി കെഎസ്ആര്‍ടിസി ചലോ ആപ് പറഞ്ഞു തരും. ഇതെല്ലാം ഞൊടിയിടയില്‍ മൊബൈലില്‍ അറിയാനാകും.
ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം. ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, യുപിഐ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്.
ബസിന്റെ തത്സമയ ലൊക്കേഷന്‍ കണ്ടെത്താനാണ് നിലവില്‍ കഴിയുക. ഭാവിയില്‍ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും. തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ളത്്.
നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസ് മുതല്‍ നഗരിലെത്തുന്ന ദീര്‍ഘദൂര സര്‍വീസുകളുടെയും വിവരം ആപ്പില്‍ ലഭ്യമാകുന്നതാണ്. കനകക്കുന്നിലെ പ്രദര്‍ശന വേദിയിലെ കെഎസ്ആര്‍ടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നത്.
"
https://www.facebook.com/Malayalivartha
























