അടുത്തതിന് കാണാം... പാലക്കാട്ടെ പരാജയ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

പാലക്കാട്ടെ പരാജയ സാഹചര്യത്തില്‍ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഏറെ ശ്രദ്ധ നേടുന്നു. ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം.
അതേസമയം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിപിന്‍ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്.
കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുലശ്ശേരിയും മകന്‍ മിഥു മുല്ലശ്ശേരിയം ബിജെപിയില്‍ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. തിരുവനന്തപുരം മംഗലപുരത്തെ സിപിഎം നേതാവായ മധു മുലശ്ശേരി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിന്‍ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്.
പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തിയത്. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റ മുന്‍ പ്രസിഡന്റ്, എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ ബിപിന്‍ സി ബാബു വഹിച്ചിരുന്നു. നേരത്തേ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ തല്ലിയെന്ന പരാതിയില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
അതേസമയം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ.സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബിജെപിയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
'പരാജയപ്പെടാന്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. കസേര കിട്ടിയില്ല എന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയിരിക്കുന്നത്. സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ എന്ന് ആശംസിക്കുകയാണ്.
കോണ്‍ഗ്രസില്‍ ചേരാന്‍ തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശന്‍ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് അത് ശരിയായ രീതിയില്‍ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണുണ്ടായത്. ഇതൊരു അപ്രസ്‌ക്തമായ ഒരു തിരക്കഥയാണ്. സതീശനും സുധാകരനും എല്ലാ ആശംസകളും നല്‍കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കണം. സ്നേഹത്തിന്റെ കടയില്‍ വലിയ വലിയ കസേരകള്‍ ലഭിക്കട്ടെ.' കെ.സുരേന്ദ്രന്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha
























