മാസപ്പടി വിവാദം... എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി, ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും..ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കാനാണ് ഒരുങ്ങുന്നത്...

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി വിവാദം ചർച്ചയാവുകയാണ് . മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഇന്ന് നിര്‍ണായക ദിനം. ഏറെ വിവാദമായ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കാനാണ് ഒരുങ്ങുന്നത്.
ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിന്റെ വാദം. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. രഹസ്യമായി നടക്കുന്ന സെറ്റില്‍മെന്റ് പരസ്യമാക്കാന്‍ പാടില്ലെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. ഇക്കാര്യത്തിലാകും നടപടികള്‍ മുന്നോട്ടു പോകുക.ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന് ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം.
രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നുമാണ് സിഎംആര്‍എല്‍ ഉന്നയിച്ച വാദങ്ങള്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നുമാണ് സിഎംആര്‍എലിന്റെ വാദം.നേത്തെ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്ഐഒ നല്കിയ മറുപടി സത്യവാങ്മൂലം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി പ്രൊസിക്യൂഷന് നടപടികള്‍ ആരംഭിക്കും.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന് ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നുമാണ് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ നേരത്തെ രേഖപ്പെടുത്തിയിരുന്നു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























