Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കുരുക്കാൻ, പി.വി. അൻവർ എം.എൽ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും...നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങുന്നത്...

09 DECEMBER 2024 03:05 PM IST
മലയാളി വാര്‍ത്ത

പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കുരുക്കാൻ പി.വി. അൻവർ എം.എൽ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും .എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങുന്നത്. അൻവറിന്റെ കൂടി സമ്മർദ്ദഫലമായി കേസ് സി ബി  ഐ ഏറ്റെടുക്കുമെന്നാണ് വിവരം. ഡിസംബർ 12 ന് കേരള ഹൈക്കോടതി ഇക്കാര്യത്തിൽ വിധി പറഞ്ഞേക്കും. മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇതൊരു ആത്മഹത്യയാണെന്ന് സംശയിക്കുന്നത്.. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

 

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗുരുതര പരാമർശം ഒഴിവാക്കിയത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് കരുതുന്നു. അതേ സമയം, കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ  അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചു. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. 

സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നുമായിരുന്നു സർക്കാർ നിലപാട്.കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെടുന്ന ഭാര്യ മഞ്ജുഷയുടെ ഹർജി 12-ന് വീണ്ടും പരിഗണിക്കും. 12 ന് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കേസ് ഡയറി ഹാജരാക്കാൻ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അന്വേഷണറിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. കഴിഞ്ഞദിവസം മറ്റൊരു ബെഞ്ചായിരുന്നു വിഷയം പരിഗണിച്ചത്. ഇതാണ് പോലീസിന്റെ ഒത്തുകളി.ഹർജി പരിഗണിച്ചപ്പോൾ അന്വേഷണത്തിന് സി.ബി.ഐ. തയ്യാറാണോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിട്ടാൽ ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.

 

പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ല.കണ്ണൂർ കമ്മിഷണറാണ് പ്രത്യേക അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ തൃപ്തിയുണ്ടോ എന്നും ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന അഭിപ്രായമുണ്ടോയെന്നും ഹർജിക്കാരിയോട് ആരാഞ്ഞു. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചുനിന്നു.നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരിക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സർക്കാരിനോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.മരണം കൊലാപാതകമാണെന്ന് സംശയിക്കാൻ നിലവിൽ തെളിവുകളില്ലെന്ന് പോലീസ്.

ബന്ധുക്കൾ വരാൻ വൈകിയതിനാലാണ് ഇൻക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തിൽ നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ശേഖരിച്ചു.പ്രതിയായ പി.പി. ദിവ്യ, കൈക്കൂലിപരാതി ഉന്നയിച്ച പ്രശാന്തൻ എന്നിവരുടെ ഫോൺകോൾ റെക്കോഡുകൾ പരിശോധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ. ശ്രീജിത് കൊടേരി അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി. നാരായണൻ വഴി ഹൈക്കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം. അല്ലെന്നും ഇതിൽ പറയുന്നു.കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്. നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് തേജോവധം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

 

ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാ മൂലത്തിൽ പറയുന്നത്. ഇതൊരു കൊലപാതകം ആണെന്ന് കുടുംബത്തിന്റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സംഘവും അറിയിച്ചിരിക്കുന്നത്. കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങുനിന്നും കിട്ടിയിട്ടില്ല. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ അടക്കമുള്ള പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പി പി യെ രക്ഷിച്ചെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണം അവാസ്തവുമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ല.

 

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. മുഖ്യമന്ത്രിയുടെഓഫീസ് വിചാരിച്ചാൽ മറിയാവുന്ന അന്വേഷണമാണ് നടക്കുന്നതെന്നാണ് അൻവറിന്റെ ആരോപണം. നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ എംഎൽഎ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു. ദില്ലിയിലെത്തിയ അൻവർ വാർത്താസമ്മേളനത്തിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുയർത്തിയത്. അൻവർ ഡൽഹിയിലെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ കൂടിയാണ്. കയറിൻ്റെ വ്യാസത്തിൽ ദുരൂഹതയുണ്ട്. 0.5 സെൻറി മീറ്റർ ഡയ മീറ്റർ കയർ മൊബൈൽ ചാർജറിനേക്കാൾ ചെറിയ വ്യാസമുള്ളതാണ്.

 

അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറിൽ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണ്. മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയവാൽവിനും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ നവീൻ ബാബുവിന് അറിയാമായിരുന്നു. ശശിയുടെ സമ്മർദ്ദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോടാവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു.

 

ജക്കാര്യത്തിൽ ബി ജെ പിയുടെ പൂർണ പിന്തുണ പി.വി അൻവറിനുണ്ട്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവകരമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എ.ഡി.എമ്മിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ റിപ്പോർട്ടുകളെന്നും സുരേന്ദ്രൻ വ്യക്തമാക്കി.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്.ഐ.ആറിലും ഇതിനെപ്പറ്റി പരാമ‍ർശമില്ലാത്തത് സംശയാസ്‌പദമാണ്. ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകും.

 

സി.ബി.ഐ അന്വേഷണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളതു കൊണ്ട്,​ നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല,​ കൊലപാതകമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുവെന്നും സുരേന്ദ്രൻ പറഞ്ഞു.നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഒടുവിൽ രംഗത്തെത്തി. തന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാകുമെന്ന് കണ്ടപ്പോഴാണ് ശശി മറുപടി പറഞ്ഞത്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവന എന്നാണ് പി ശശി ഫേസ്‌ബുക്കിലൂടെ വിമർശിച്ചത്.

 

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ കണ്ണൂർ എഡിഎം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പി വി അൻവർ ആരോപിച്ചത്. പി ശശിയുടെ സമ്മർദ്ദത്തെക്കുറിച്ച് നവീൻ കുടുംബത്തെ അറിയിച്ചിരുന്നു.

 

ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻ ബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ വരുമെന്ന് ഏകദേശം ഉറപ്പായി. നവീൻ ബാബുവിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന സംശയം കുടുംബം ഉന്നയിച്ചതോടെ സർക്കാരാണ് വെട്ടിലായത്. ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം ന​ട​ന്ന് ഒ​ന്ന​ര​മാ​സം തി​ക​ഞ്ഞപ്പോഴാണ്   ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ളുമായി കുടുംബം കോടതിയിലെത്തിയത് .  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം ഹൈകോടതി​യെ സമീപിച്ചത്.  കുറ്റ​പത്രത്തിൽ വരുന്നത് വ്യാജതെളിവുകൾ ആയിരിക്കുമെന്ന്  കുടുംബം പറഞ്ഞു. 

 

ഹരജിയിൽ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടിരിക്കുകയാണ്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്നയാളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹരജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്‍ഐടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു കുടുംബത്തിന്റെ വാദം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു. സി.ബി.​ഐ അന്വേഷണമോ അല്ലെങ്കില്‍ ക്രൈബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

 

മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച പി.​പി. ദി​വ്യ​യു​ടെ പ്ര​സം​ഗ​ത്തി​ന് കാ​ര​ണ​മാ​യ കൈ​ക്കൂ​ലി ആ​രോ​പ​ണം തൊ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ മ​ന്ദ​ഗ​തി വ​രെ സംശയത്തിനിടയാക്കുകയാണ്. സി.​പി.​എ​മ്മി​നെ​യും സ​ർ​ക്കാ​റി​നെ​യും കു​ഴ​ക്കി കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​വീ​ന്റെ കു​ടും​ബ​ത്തി​ലും പ​ത്ത​നം​തി​ട്ട​യി​ലെ പാ​ർ​ട്ടി​യി​ലും പു​ക​യു​ന്ന പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് മ​റ​നീ​ക്കി​ പുറത്ത് വന്നത്. പത്തനംതിട്ട സി.പി എം ഇപ്പോഴും നവിന്റെ കുടുംബത്തിനൊപ്പമാണ്.ഒ​ക്ടോ​ബ​ർ 14ന് ​ക​ല​ക്ട​റേ​റ്റി​ൽ എ.​ഡി.​എ​മ്മി​ന് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലാ​ണ് മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സി.​പി.​എം മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​പി. ദി​വ്യ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ​തും അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി​യ​തും. പി​റ്റേ​ന്ന് ഏ​ഴി​നാ​ണ് എ.​ഡി.​എ​മ്മി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​താ​ണ് തുടക്കത്തിൽ വി​വാ​ദ​മാ​യ​ത്.

 

ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ഉ​ണ്ടെ​ന്നും ഒ​ളി​പ്പി​ച്ചെ​ന്നും പറഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത് ര​ണ്ടാ​മ​ത്തെ വി​വാ​ദം. ബ​ന്ധു​ക്ക​ൾ എ​ത്തും മു​മ്പേ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തും ചർച്ചയായി. ഇതിൽ നിന്നെല്ലാം സംഗതി കൊലപാതകമാണെന്ന് സംശയിക്കേണ്ടി വരും. ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ്, ന​വീ​ന്റെ സ​ഹോ​ദ​ര​ന്റെ പ​രാ​തി ല​ഭി​ച്ച് മൂ​ന്നാം​നാ​ളി​ൽ ദി​വ്യ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കേ​സ് ചു​മ​ത്തി. ഇ​തോ​ടെ, ദി​വ്യ ഒ​ളി​വി​ൽ പോ​യി. മ​ര​ണം ന​ട​ന്ന് 15ാം നാ​ളി​ൽ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച് കീ​ഴ​ട​ങ്ങു​ന്ന​തു​വ​രെ ​ദി​വ്യ​യെ പി​ടി​കൂ​ടാ​തെ പൊ​ലീ​സ് ഒ​ത്തു​ക​ളി​ച്ചു.ദി​വ്യ​യു​ടെ അ​ധി​ക്ഷേ​പ പ്ര​സം​ഗ​ത്തി​ന് കാ​ര​ണ​മാ​യ കൈ​ക്കൂ​ലി ക​ഥ​യി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ല്ല. എ.​ഡി.​എം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​മ്പു​ട​മ ടി.​വി. ​പ്ര​ശാ​ന്തി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​തയുണ്ട്.

 

ഒ​പ്പി​ലും പേ​രി​ലും വ​രെ വൈ​രു​ധ്യം. എ​ന്നി​ട്ടും അ​ന്വേ​ഷ​ണം ആ ​വ​ഴി​ക്ക് പോ​​യി​ല്ല. കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്റെ തെ​ളി​വൊ​ന്നും ദി​വ്യ ഹാ​ജ​രാ​ക്കി​യ​തു​മി​ല്ല. പ്ര​ശാ​ന്തി​നെ​തി​രെ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ല്ല. പെ​ട്രോ​ൾ പ​മ്പ് ഇ​ട​പാ​ടി​ൽ ബി​നാ​മി​യെ​ന്ന ആ​രോ​പ​ണവും അ​ന്വേ​ഷ​ിച്ചി​ല്ല.പ​മ്പി​ന് എ​ൻ.​ഒ.​സി ന​ൽ​കി​യ​തി​ൽ എ.​ഡി.​എ​മ്മി​ന് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ക​ല​ക്ട​ർ പി​ന്നീ​ട് മാ​റ്റി​പ​റ​ഞ്ഞു. ‘ഒ​രു​തെ​റ്റു​പ​റ്റി’​യെ​ന്ന് എ.​ഡി.​എം പ​റ​ഞ്ഞ​താ​യി ലാ​ൻ​ഡ് റ​വ​ന്യൂ വ​കു​പ്പ് ജോ. ​ക​മീ​ഷ​ണ​ർ​ക്കും പൊ​ലീ​സി​നും ക​ല​ക്ട​ർ മൊ​ഴി ന​ൽ​കി. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് ക​ല​ക്ട​ർ ക്ഷ​ണി​ച്ചെ​ന്ന് ദി​വ്യ​യും ഇ​ല്ലെ​ന്ന് ക​ല​ക്ട​റും ന​ൽ​കി​യ മൊ​ഴി​ക​ൾ വേ​റെ.

 

ഇ​തി​നി​ടെ, ന​വീ​ൻ​ബാ​ബു​വി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ട് വേ​റെയുമുണ്ടായി. റവന്യു മന്ത്രിയുടെ പിന്തുണയാണ് എ.ഡി. എമ്മിന്റെ കുടുംബത്തിന് ആകെയുള്ളത്.ഒ​ക്ടോ​ബ​ർ 25 നാണ്  ​എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ക്കു​ന്നത് . അ​തു​വ​രെ അ​ന്വേ​ഷി​ച്ച ടൗ​ൺ പൊ​ലീ​സി​നേ​ക്കാ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി പി​ന്നീ​ടു​ള്ള നീ​ക്ക​ങ്ങ​ൾ. കു​ടും​ബ​ത്തി​ന്റെ മൊ​ഴി​പോ​ലും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ട​ശേ​ഷ​മാ​ണ് ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണ സം​ഘം ചി​ന്തി​ച്ച​ത്. ഈ ​നി​ല​ക്ക് പോ​യാ​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്ന് കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ​ത​ന്നെ സൂ​ചി​പ്പി​ച്ചി​രു​ന്നു.യാത്രയയപ്പ് സമ്മേളനത്തിന് ശേഷം കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം ഔദ്യോഗിക കാറിലെത്തിയ നവീൻ ബാബുവിന് പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ദുരൂഹമാണ്. സാധാരണഗതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹം എന്ന് പറയാറുള്ള  പോലീസ്  നവീൻ ബാബു തൂങ്ങിമരിച്ചുവെന്ന് സംശയത്തിനിട ഇടനൽകാത്ത വിധത്തിൽ പറയുന്നതും ദുരുഹത ഉണർത്തുന്നു. മൃതദേഹത്തിൽ  നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടില്ലെന്ന പോലീസിൻറെ വെളിപ്പെടുത്തലും അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്.

യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് ഏതാണ്ട്  12 മണിക്കൂറിന് ശേഷം നവീൻ ബാബു ആത്മഹത്യ ചെയ്തതും ദുരുഹത ഉണർത്തുന്നു.  ബുധനാഴ്ച രാവിലെ 5 ന് നവീൻ  ബാബു ഒരു സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതും ദുരൂഹതയാണ്. പോലീസെത്തുമ്പോൾ നവീൻ ബാബുവിൻറെ ക്വാർട്ടേഴ്സ് തുറന്നു കിടക്കുകയായിരുന്നു. ഇതും ദുരുഹതയുള്ള  സംഭവമാണ്മുനീശ്വരൻ കോവിലിന് മുന്നിൽ നവീൻ ബാബു കാറിൽ നിന്ന് ഇറങ്ങുമ്പോൾ തൻറെ  ഒരു സുഹൃത്ത് കാസർകോടുനിന്നും വരുമെന്നാണ് ഡ്രൈവറോട് പറഞ്ഞത്. ഇത് ആരാണെന്ന് എ.ഡി.എം. പറഞ്ഞില്ല.ആദ്യം ഓഫീസിൽ നിന്നിറങ്ങിയ നവീൻ  ബാബു കാറിൻറെ ലോഗ് ബുക്ക് ഒപ്പിടാൻ തിരികെ വന്നിരുന്നു. എന്നിട്ടാണ് അവസാനയാത്ര തുടങ്ങിയത്. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബു എങ്ങനെയാണ് ക്വാർട്ടേഴസിൽ എത്തിയതെന്ന് വ്യക്തമല്ല.

 

മുനീശ്വരൻ കോവിൽ മുഴുവൻ ക്വാർട്ടേഴ്സ് വരെ എന്തു  സംഭവിച്ചെന്ന്  പോലീസ് ഇതുവരെയും പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബുവിനെ പിന്തുടർന്നെത്തിയ ആരെങ്കിലും അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയോ എന്നും പരിശോധിച്ചി ട്ടില്ല. ക്വാർട്ടേഴ്സ് തുറന്നിട്ട ശേഷം ഒരാൾ ആത്മഹത്യ ചെയ്യുമെന്ന്  ആരും വിശ്വസിക്കു ന്നില്ല. ക്വാർട്ടേഴ്സിന് സമീപമുള്ള  സി. സി. റ്റി.വി ദൃശ്യങ്ങളും ആരും പരിശോധിച്ചിട്ടില്ല.  നവീൻ ബാബു തൂങ്ങിമരിച്ചതായി  പോലീസിന് എവിടെ നിന്നാണെന്ന് ഉറപ്പുകിട്ടിയതെന്നും വ്യക്തമല്ലകണ്ണൂർ  സി. പി. എമ്മിൻറെ തട്ടകമാണ്. അവിടെ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് സി. പി എം ആണ്.  പി.പി. ദിവ്യ പാർട്ടിയുടെ ഓമനമകളാണ്' .അവർക്ക് ഒരു ബുദ്ധിമുട്ട്  ഉണ്ടായാൽ  പാർട്ടി ഒപ്പം നിൽക്കും.  അതാണ്  കണ്ണൂരിൽ കണ്ടത് . ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം തീർക്കുകയായിരുന്നു പാർട്ടി.മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാവിറങ്ങി പോയി.മന്ത്രി രാജൻ മാത്രമാണ് സത്യസന്ധമായി പ്രതികരിച്ചത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (20 minutes ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (22 minutes ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (25 minutes ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (35 minutes ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (1 hour ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (1 hour ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (3 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (3 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (4 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (5 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (6 hours ago)

Malayali Vartha Recommends