1 ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിദിനം ആയിരത്തിലധികം രൂപ വരുമാനം ലഭിക്കുന്ന ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയ പേരൂര്‍ക്കട പാര്‍ട്ട്ണര്‍ഷിപ്പ് തട്ടിപ്പ് കേസ്

ഒരു ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിദിനം ആയിരത്തിലധികം രൂപ വരുമാനം ലഭിക്കുന്ന ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ ജില്ലകളില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയ പേരൂര്‍ക്കട പാര്‍ട്ട്ണര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ സ്ഥാപനഎംഡിക്കും ഡയറക്ടര്‍ക്കും എതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുട്ടട ജസര്വ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. റിയാസ് മുഹമ്മദ് എന്ന രമേഷ് കുമാര്‍ (38) , ഡയറക്ടര്‍ ഗോപാലകൃഷ്ണന് (32) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സ്ഥാപനത്തിന് സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളുണ്ടെന്നും കമ്പനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പാര്‍ട്ട്ണര്‍ ആക്കാമെന്നും പ്രതിദിനം ആയിരത്തിലധികം വരുമാനമുണ്ടാക്കാമെന്നും വഞ്ചനാപരമായി പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കലാണ് പ്രതികളുടെ കുറ്റകൃത്യ രീതി.
ഇതിനായി കമ്പനിയുടെ പേരിലുള്ള ചെക്ക് ലീഫുകളും എഗ്രിമെന്റുകളും നല്‍കാമെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്നായി നിരവധി ആള്‍ക്കാരില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് തട്ടിയെടുത്തത്. കമ്പനി അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴിയും അനവധിപ്പേര്‍ പണം നിക്ഷേപിച്ചു. പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ പറഞ്ഞു വിശ്വസിച്ചിച്ച വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് നിക്ഷേ കര് തിരിച്ചറിഞ്ഞത്. മുന്‍ പേരൂര്‍ക്കട എസ്ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് പാര്‍ട്ടി 2019 ഫെബ്രുവരി 9 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha
























