Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പിണറായിയെ പുറത്താക്കും ഡൽഹിൽ കൂട്ടചർച്ച.. വിധി ഉടൻ പുറത്ത്

10 DECEMBER 2024 12:38 PM IST
മലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയനെ സി പി എം അരിഞ്ഞുവീഴ്ത്തി.ഇക്കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ്   തീരുമാനമെടുത്തത്.  പി.ബി. അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നിജപ്പെടുത്തി പിണറായിയെ  പി.ബിയിൽ നിന്നും പുറത്താക്കാനാണ് തീരുമാനം. 2025 ൽ നടക്കുന്ന 24 ാം  പാർട്ടി കോൺഗ്രസിലായിരിക്കും തീരുമാനമെടുക്കുക.     കഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ തീ​രു​മാ​നി​ച്ച നേ​താ​ക്ക​ളു​ടെ 75 വ​യ​സ്സ് പ്രാ​യ​പ​രി​ധി തു​ട​ര​ണ​മെ​ന്നാണ്  സി​പി.​എം പോ​ളി​റ്റ് ബ്യൂ​റോ തീരുമാനം.  ഇത് ഒഴിവാക്കാൻ പിണറായി ശ്രമിച്ചിരുന്നു.        ​പാര്‍ട്ടി കോ​ണ്‍ഗ്ര​സി​നു​ള്ള ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം ച​ര്‍ച്ച ചെ​യ്യാ​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ര​ണ്ടു​ദി​വ​സ​ത്തെ പി.​ബി യോ​ഗ​ത്തി​ലാ​ണ് പ്രാ​യ​പ​രി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​തി​ല്ലെ​ന്ന നി​ര്‍ദേ​ശം ഉ​യ​ർ​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ പി.​ബി​യി​ല്‍ തു​ട​രു​ന്ന കാ​ര്യം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ക്കും. പിണറായിയെ പി.ബിയിൽ തുടരാൻ അനുവദിക്കരുതെന്ന താൽപര്യമാണ് പി- ബി. അംഗങ്ങൾക്കുള്ളത്. 75  വയസ് പ്രായപരിധി നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ യോഗത്തിൽ പങ്കെടുത്തവരെല്ലാം  പിണറായിയെ ഉറ്റുനോക്കി. ആർക്കെങ്കിലും ഇളവ് നൽകണമോ എന്ന് ചർച്ച വന്നപ്പോൾ ബംഗാൾ സഖാക്കൾ ആവശ്യമില്ലെന്നാണ് പറഞ്ഞത്. പി ബിയിൽ പുതിയ ടീം വരട്ടെ എന്നാണ് എല്ലാവരുടെയും താൽപര്യം. പിണറായിയുടെ ബി.ജെ പി താൽപര്യമാണ് എതിർപ്പിന് കാരണം. 
ക​ണ്ണൂ​രി​ൽ ന​ട​ന്ന കഴിഞ്ഞ പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​ലാ​ണ് 75 വ​യ​സ്സ് എ​ന്ന പ്രാ​യ​പ​രി​ധി പാ​ര്‍ട്ടി നി​ശ്ച​യി​ച്ച​ത്. നി​ല​വി​ല്‍ പോ​ളി​റ്റ് ബ്യൂ​റോ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, മ​ണി​ക്ക് സ​ര്‍ക്കാ​ര്‍, പി​ണ​റാ​യി വി​ജ​യ​ന്‍, സൂ​ര്യ​കാ​ന്ത് മി​ശ്ര, ജി. ​രാ​മ​കൃ​ഷ്ണ​ന്‍, സു​ഭാ​ഷി​ണി അ​ലി എ​ന്നി​വ​ര്‍ക്ക് 75 വ​യ​സ്സ് പൂ​ര്‍ത്തി​യാ​യി. ഇവരെല്ലാം പുറത്താകും. അ​വ​ര്‍ മാ​റി​നി​ല്‍ക്കേ​ണ്ട സാ​ഹ​ച​ര്യ​മാണ് ഇപ്പോഴുള്ളത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഇ​തി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന് നേ​തൃ​ത​ല​ത്തി​ല്‍ത​ന്നെ ആ​വ​ശ്യ​മു​യ​ര്‍ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന 24 പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന് വേ​ണ്ടി​യു​ള്ള ക​ര​ട് രേ​ഖ​ക​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യു​ള്ള ര​ണ്ട് ദി​വ​സ​ത്തെ സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്.   പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞിട്ടുണ്ട്. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ചട്ടം കൊണ്ടുവന്നിട്ട് കുറച്ച് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരൻ ചോദിച്ചു. ഇ.എം.എസിന്റേയും എ.കെ.ജിയുടേയും കാലത്തായിരുന്നെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.      
 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ‍? ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും? 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസ്സായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും സുധാകരന്‍ ചോദിച്ചു.


ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കിൽ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാൻ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താൽപര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends