വിഎസിനെ നേമത്ത് മത്സരിപ്പിച്ച് ബിജെപിയെ വിറപ്പിക്കാന്‍ സിപിഎം,വി ശിവന്‍കുട്ടി സിപിഎം ജില്ലാസെക്രട്ടറിയാകും

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം നേമത്ത് മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന്റ തീരുമാനം. വിഎസ് നേമത്ത് മത്സരിക്കുകയാണെങ്കില്‍ പ്രതിസന്ധിയിലാകുന്ന ബിജെപി കുമ്മനം രാജശേഖരനെ മാറ്റി ഒ രാജഗോപാലിനെ മത്സരിപ്പിക്കും. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായിരുന്നു. എന്നാല്‍ വിഎസ് സ്ഥാനാര്‍ഥിയാകുബോള്‍ കരുത്തനായ നേതാവ് തന്നെ മത്സരിക്കേണ്ടതിനാല്‍ ഒ രാജഗോപാല്‍ തന്നെ മത്സരിക്കാനാണ് സാധ്യത. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം നേതൃത്വം ഔദ്യോഗികമായി പുറത്ത് വിട്ടതിന് ശേശം മാത്രമേ അര് മതസരിക്കണമെന്ന് ബിജെപി തീരുമാനമെടുക്കു.
നേമത്തെ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി ശിവന്‍കുട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അദ്ദേഹത്തെ സിപിഎം ജില്ലാസെക്രട്ടറിയാകും. ഇപ്പോഴത്തെ ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് വി ശിവന്‍കുട്ടി എംഎല്‍എയെ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാകമ്മറ്റിയോഗമാണ് അനവിദ്യോഗികമായി വിഎസിനെ നേമത്ത് മത്സരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തത്. വിഎസ് നേമത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ അതിന്റെ ഗുണം നേമത്ത് മാത്രമല്ല ജില്ലയില്‍ തന്നെ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേരിയ ഭൂരിപക്ഷത്തിനാണ് വി ശിവന്‍കുട്ടിയോട് തോറ്റത്. ബിജെപി ഇത്തണ നേടുമെന്ന് ഉറപ്പിക്കുന്ന സീറ്റുകളില്‍ ഒന്നാണ് നേമം. കഴക്കൂട്ടത്ത് ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ മതസരിക്കും.വിഎസിനോട് നേമത്ത് മത്സരിക്കണമെന്ന് സിപിഎം നേതൃത്വം നേരിട്ട് ആവശ്യപ്പെടില്ല. എന്നാല്‍ വിഎസിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി നേമത്ത് മത്സരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം.
രാജ്യസഭാംഗം ടി എന്‍ സീമ തിരുവന്നതപുരം സെന്‍ട്രലിലും, എം വിജയകുമാര്‍ വട്ടിയൂര്‍ക്കാവിലും, ആനത്തലവട്ടം ആനന്ദന്‍ വര്‍ക്കലയിലും, ഡിവൈഎഫ്‌ഐ നേതാവ് പി ബിജു വാമനാപുരത്തും, ബെന്‍ഡാര്‍വിന്‍ പാറാലയിലും മത്സരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























