സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇത്രയും നാള്‍ പാര്‍ട്ടിക്ക് ഒപ്പം നിന്നവര്‍ പാര്‍ട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേര്‍ന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതോടെയാണ് പലരും പാര്‍ട്ടി വിട്ടത്. ഇത്രയും നാള്‍ പാര്‍ട്ടിക്ക് ഒപ്പം നിന്നവരാണ് തെരഞ്ഞെടുപ്പ് എടുത്തപ്പോള്‍ പാര്‍ട്ടി വിട്ടത്. സിപിഐഎമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാര്‍ട്ടിയില്‍ കടന്നുകൂടിയത്. ചില സഖാക്കള്‍ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു അവര്‍ കണ്ട പാര്‍ട്ടി പ്രവര്‍ത്തനം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെറ്റുകള്‍ തിരുത്തുമെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേര്‍ന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























