തലശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവച്ചു

ഫസല്‍ വധക്കേസ് ഗൂഢാലോചനയില്‍ പ്രതിയായ സി.പി.എം. നേതാവ് കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവനുവദിക്കാത്തതിനേത്തുടര്‍ന്നാണു രാജി. സമാനമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത്് പ്രസിഡന്റ് കാരായി രാജനും രാജിവച്ചിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇരുവരുടെയും രാജി സംബന്ധിച്ചു തീരുമാനമായിരുന്നു. കണ്ണൂരില്‍ പ്രവേശിക്കാന്‍ കോടതിയുടെ വിലക്കുള്ളതിനാല്‍ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിനും രാഷ്ട്രീയ എതിരാളികള്‍ പ്രശ്‌നം പ്രചാരണത്തിന് ഉപയോഗിക്കാതിരിക്കാനുമാണു കാരായിമാരെ പാര്‍ട്ടി രാജിവയ്പ്പിച്ചത്. എറണാകുളത്തുനിന്നു കോടതിയുടെ അനുമതിയോടെ തലശേരി മുനിസിപ്പല്‍ ഓഫീസിലെത്തിയ ചന്ദ്രശേഖരന്‍ നഗരസഭാ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കി. എന്നാല്‍, കൗണ്‍സിലറായി തുടരും.
കഴിഞ്ഞ നവംബര്‍ 19നാണ് അദ്ദേഹം നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നു ചേര്‍ന്ന മൂന്നു കൗണ്‍സില്‍ യോഗങ്ങളിലേ ചെയര്‍മാനു പങ്കെടുക്കാനയുള്ളൂ. ചന്ദ്രശേഖരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ തിങ്കളാഴ്ച യു.ഡി.എഫ്, ബി.ജെ.പി, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























