Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളില്‍ വിതുമ്പലൊടുങ്ങാത്ത ഹൃദയവുമായി സുധീഷിന്റെ കുടുമ്പം

12 FEBRUARY 2016 11:24 PM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും... പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

ലഡാക്ക് മേഖലയിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനികന്‍ സുധീഷിന്റെ നാലുമാസം പ്രായമുള്ള മകളാണു മീനാക്ഷി. രാജ്യം സുഖമായുറങ്ങാന്‍ അതിര്‍ത്തിയില്‍ ഉറക്കമിളച്ചു കാവല്‍നില്‍ക്കവെ മഞ്ഞുപാളികള്‍ക്കിടയില്‍ മാഞ്ഞുപോയ അച്ഛന്‍. കാലം മീനാക്ഷിക്കു പറഞ്ഞുകൊടുക്കുന്നത് ഇതായിരിക്കും.
വിതുമ്പലൊടുങ്ങാത്ത ഹൃദയവുമായി കഴിയുന്ന അമ്മ ശാലുമോളുടെ അടുത്തു മീനാക്ഷി കാല്‍ത്തള കിലുക്കി കിടക്കുന്നു. ആ പാല്‍പ്പുഞ്ചിരി കാണുന്നവരുടെ കണ്ണുകളില്‍ കണ്ണീരൊടുങ്ങുന്നില്ല. സെപ്റ്റംബര്‍ 30നാണു മീനാക്ഷി പിറന്നത്. പ്രസവസമയത്ത് അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ശാലുവിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞുവെങ്കിലും സുധീഷിനു വരാനായില്ല. സിയാച്ചിനില്‍ മരവിക്കുന്ന തണുപ്പിലും വെന്തുരുകിയ മനസ്സുമായി സുധീഷ് കഴിഞ്ഞു.
സൈനിക പോസ്റ്റിലെ ലാന്‍ഡ് ഫോണില്‍ നിന്നു വീട്ടുകാരോടു സംസാരിക്കാനാകുന്നതു നിമിഷങ്ങള്‍ മാത്രം. പ്രാര്‍ഥനകള്‍ക്കൊടുവില്‍ സുധീഷ് അറിഞ്ഞു, താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. മൂന്നാം നാള്‍ ശാലുവിനോടു ഫോണില്‍ സംസാരിച്ചപ്പോള്‍ സുധീഷ് പറഞ്ഞു, നമ്മളുടെ മോള്‍ക്കു മീനാക്ഷിയെന്നു പേരിടാം. നൂലുകെട്ടു ചടങ്ങില്‍ മകളുടെ ചെവിയില്‍ ശാലു വിളിച്ചു, മോളേ മീനാക്ഷീ... അപ്പോഴും രാജ്യസുരക്ഷാ ദൗത്യവുമായി ഇമവെട്ടാതെ അതിര്‍ത്തിയില്‍ തണുത്തുവിറച്ചു കിടക്കുകയായിരുന്നു ആ അച്ഛന്‍. ദിവസവും സുധീഷ് വീട്ടിലേക്കു വിളിക്കും. മകളുടെ വിശേഷങ്ങള്‍ അറിയാനുള്ള തിടുക്കത്തോടെ സംസാരിക്കും. എങ്കിലും മകളെ കാണാനായി എപ്പോള്‍ വരാനാകുമെന്നു സുധീഷിനു നിശ്ചയമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ മൂന്നിനുശേഷം മണ്‍റോത്തുരുത്ത് നെന്മേനി വടക്ക് കൊച്ചൊടുക്കത്തുവീട്ടിലെ നിലവിളക്കില്‍ നറുതിരി തെളിഞ്ഞിട്ടില്ല. ആ ദിവസം സന്ധ്യയ്ക്കാണു സുധീഷ് അപകടത്തില്‍പ്പെട്ടുവെന്ന വിവരം ലഭിക്കുന്നത്. സുധീഷിന്റെ സൈനികനായ സുഹൃത്തു വിളിച്ച് അറിയിക്കുകയായിരുന്നു. ഫോണ്‍ എടുത്ത സുധീഷിന്റെ അച്ഛന്‍ ബ്രഹ്മപുത്രന്‍ മൗനത്തോടെ കസേരയില്‍ വന്നിരുന്നു. ഭാര്യ പുഷ്പവല്ലി എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല. കാര്‍ഗിലില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ ജ്യേഷ്ഠന്‍ സുരേഷ് വിളിച്ചു. താന്‍ വീട്ടിലേക്കു വരുന്നുവെന്ന് അച്ഛനോടു പറഞ്ഞു. സുധീഷ് രക്ഷപ്പെടുമെന്നു സുരേഷിന്റെ ആത്മവിശ്വാസം അറിഞ്ഞപ്പോള്‍ ബ്രഹ്മപുത്രന്‍ ദൈവത്തെ വിളിച്ചു.
കൂലിപ്പണിയെടുത്തു മൂന്നു മക്കളെ വളര്‍ത്തി. രണ്ടുപേര്‍ സൈന്യത്തില്‍. മകള്‍ സുരേഖ കുണ്ടറ കെഎസ്എഫ്ഇയില്‍ ജോലി ചെയ്യുന്നു. വിയര്‍പ്പൊഴുക്കിയതിനു ഫലമായി മൂന്നുമക്കള്‍ക്കും മാന്യമായ ജീവിതം ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ബ്രഹ്മപുത്രന്‍. പ്രായം അറുപതുകഴിഞ്ഞതിന്റെ അവശതകള്‍ ഉണ്ടെങ്കിലും മക്കളെ ഓര്‍ത്തു സ്വസ്ഥമായി കഴിയാമെന്ന മോഹത്തിനുമേല്‍ വിധി കരിമ്പടം വിരിച്ചു. പിറ്റേന്നു സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു, സുധീഷ് ഇനി ജീവനോടു മടങ്ങിവരില്ല.
സംഭവത്തിന് ഒരാഴ്ച മുന്‍പു സുധീഷ് വിളിച്ചിരുന്നു. വീടിനടുത്തുള്ള മുളച്ചന്തറ ക്ഷേത്രത്തില്‍ 29ന് ഉല്‍സവം തുടങ്ങും. അപ്പോള്‍ വരുമോയെന്നു ബ്രഹ്മപുത്രന്‍ ചോദിച്ചു. -50 ഡിഗ്രി തണുപ്പില്‍ കഴിയുന്നതിനാല്‍ ചെറിയൊരു ഇടവേളയില്‍ വീട്ടില്‍ വന്നാല്‍ മടങ്ങിയെത്തുമ്പോള്‍ അസുഖം വരാന്‍ സാധ്യത ഉണ്ടെന്നാണു സുധീഷ് പറഞ്ഞത്.
ഏപ്രില്‍ ഒന്‍പതിന് എത്തുമെന്ന് അച്ഛന് ഉറപ്പുകൊടുത്തു. അല്‍പനേരം കഴിഞ്ഞു വീണ്ടും വിളിച്ചു ശാലുവിനോടു മകളുടെ വിശേഷങ്ങള്‍ ചോദിച്ചു. പിന്നീടു സുധീഷിന്റെ ശബ്ദം ആ വീട്ടിലേക്കു വന്നിട്ടില്ല. എസ്എന്‍ കോളജിലെ ബോട്ടണി ബിരുദകോഴ്‌സില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണു ശാലുമോള്‍. പ്രസവം കഴിഞ്ഞു ഒരുമാസമായപ്പോള്‍ പരീക്ഷയായിരുന്നു. ഇനിയിപ്പോള്‍ പരീക്ഷ എഴുതണോയെന്നു ബന്ധുക്കള്‍ സംശയിച്ചു. ഭാര്യയ്ക്കു സ്വന്തമായൊരു ജോലി വേണമെന്നു പറഞ്ഞ സുധീഷിന്റെ നിര്‍ബന്ധത്തിലാണു ശാലു പരീക്ഷാഹാളിലേക്കു പോയത്.
പട്ടാളക്കാരനാകണമെന്ന മകന്റെ മോഹം ദുര്‍വിധിയില്‍ ഒടുങ്ങിയതിന്റെ ഓര്‍മകളിലാണു ബ്രഹ്മപുത്രന്‍. മകന്‍ നാട്ടിലൊരു ജോലി കണ്ടെത്തണമെന്ന ബ്രഹ്മപുത്രന്റെ ആഗ്രഹത്തിനപ്പുറം സൈനികനെന്ന സ്വപ്നത്തിലേക്കാണു സുധീഷ് മാര്‍ച്ച് ചെയ്തത്. 17-ാം വയസ്സില്‍ ജോലിക്കു ചേര്‍ന്നു, 2002 മാര്‍ച്ചില്‍. അനുജന്റെ പ്രേരണയില്‍ മൂന്നാം മാസം ജ്യേഷ്ഠന്‍ സുരേഷ് സൈനികവേഷമണിഞ്ഞു. സിയാച്ചിന്‍ സംഭവം ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണു സുരേഷ് അറിയുന്നത്. കാര്‍ഗിലില്‍ നിന്നു ലഡാക്കിലെ സൈനിക ആസ്ഥാനത്തേക്കുവിളിച്ചു. തന്റെ സഹോദരനും സിയാച്ചിനില്‍ ഉണ്ടെന്നു പറഞ്ഞ സുരേഷിനെ ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ചു.
മണിക്കൂറുകള്‍ക്കുശേഷം വന്ന മറുപടി കൂടപ്പിറപ്പിന്റെ വിയോഗ വിവരമായിരുന്നു. ഹവില്‍ദാര്‍ മേജറാണു സുരേഷിനോടു നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദേശിച്ചത്. മരിച്ചുവെന്നു വിവരം ലഭിച്ചുവെങ്കിലും തിരച്ചില്‍ തുടരുന്നതിനാല്‍ അനിയന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൈവിട്ടില്ല. അതിനാല്‍ വിളിച്ച എല്ലാവരോടും പറഞ്ഞു, അവന്‍ മരിച്ചുവെന്നു പറയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (28 minutes ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (40 minutes ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (59 minutes ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (1 hour ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (1 hour ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (2 hours ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (9 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (10 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (10 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (10 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (11 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (11 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (11 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (11 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

Malayali Vartha Recommends