ചന്ദ്രബോസ് വധക്കേസില്‍ അമലിനെതിരേ നടപടി ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍തന്നെ ഹര്‍ജി നല്‍കാന്‍ തീരുമാനം

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ അമലിനെതിരേ നടപടി ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍തന്നെ ഹര്‍ജി നല്‍കാന്‍ തീരുമാനം. പ്രോസിക്യൂഷന്‍ സാക്ഷിയായ അമല്‍ വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെതിരേ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നമ്പര്‍ ടു കോടതിയില്‍ ഹര്‍ജി നല്‍കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രോസസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. പി.സി. ബിജുകുമാര്‍ തിങ്കളാഴ്ച വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കും.
മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍നിന്നും വ്യത്യസ്തമായി ഭര്‍ത്താവിന് അനുകൂലമായി മൊഴി നല്‍കിയ അമല്‍ കൂറുമാറിയതായി വിചാരണക്കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. കള്ളസാക്ഷി പറഞ്ഞതിന് അമലിനെതിരേ നടപടി തുടരാമെന്ന് കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























