Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചു, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി ലഭിക്കും

12 FEBRUARY 2016 02:24 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിവിധ പ്രഖ്യാപനങ്ങളുമായി 2016-17 വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി, വിവിധ ക്ഷേമ പെന്‍നുകള്‍ ഉയര്‍ത്തി, റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 500 കോടിരൂപ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം മുഖ്യമന്ത്രി വായിച്ച് തീര്‍ത്തത്. 2.54 മണിക്കൂറായിരുന്നു പ്രസംഗം. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ത്തി. ബജറ്റിലെ കണക്കുകള്‍ പുറത്തുവിട്ടു. പ്രതിപക്ഷം പുറത്തുവിട്ട കണക്കുകള്‍ തന്നെയായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പല കണക്കുകളും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
പ്ലാസ്റ്റിക് ബോട്ടിലുകളിലുളള ശീതള പാനീയങ്ങള്‍ക്ക് അഞ്ചുശതമാനം സര്‍ചാര്‍ജ്, പച്ചക്കറികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന, ക്ലീനിംഗ് ലിക്വിഡിനുളള നികുതി ഒഴിവാക്കി, കൈത്തറി സഹകരണ സംഘങ്ങളുടെ വാറ്റ് നികുതി സര്‍ക്കാര്‍ തിരിച്ചുനല്‍കും, അണ്ടര്‍ വാല്യുവേഷന്‍ അനുസരിച്ചുളള ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി, പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20ശതമാനം നികുതി ഏര്‍പ്പെടുത്തി, എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകള്‍ക്കും 20 ശതമാനം നികുതി ഏര്‍പ്പെടുത്തി, ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി, കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്ന വീട്ടുകാര്‍ക്ക് മാസം തുക അനുവദിച്ചു, ഒരു രൂപയുടെ അരി സൗജന്യമാക്കിക്കൊണ്ട് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി ലഭിക്കും, കാര്‍ഷികാദായ നികുതി ഇളവ് എല്ലാവര്‍ക്കും, അന്ധര്‍ക്കുളള ഉപകരണങ്ങള്‍ക്കുളള നികുതി ഒഴിവാക്കി
പാലായിലെ ഇന്‍ഫോസിറ്റിക്ക് 35 കോടി, മലബാര്‍ മേഖലയില്‍ പിഎസ്‌സി ഓഫീസ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടങ്ങും, ഐഐറ്റികളിലും പോളിടെക്‌നിക്കുകളിലും വിദ്യാഭ്യാസ വായ്പ, 100 സ്‌കൂളുകളില്‍ കൂടീ സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പിലാക്കും, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുവാന്‍ 10 കോടി, വാര്‍ധക്യ പെന്‍ഷന്‍ 1000ല്‍ നിന്നും 1500 ആക്കി ഉയര്‍ത്തി, വാര്‍ധക്യ പെന്‍ഷന്‍ 1000ല്‍ നിന്നും 1500 ആക്കി ഉയര്‍ത്തി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങും, ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ 10കോടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി, 200 അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനായി 50 കോടി, ക്യാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ, തൊഴില്‍മേഖലയ്ക്കായി 509.43 കോടി
വിധവകള്‍, അവിവാഹിതരായ അമ്മമാര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി തൊഴില്‍ കണ്ടെത്താന്‍ 16 കോടി
ഫയര്‍ഫോഴ്‌സിന് 39 കോടി, വനിതാവികസന കോര്‍പ്പറേഷന് 7.65 കോടി
ആരോഗ്യമേഖലയ്ക്കായി 1013.11 കോടി
പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കും, ഹരിപ്പാട് നേഴ്‌സിംഗ് കോളെജ് ആരംഭിക്കും, പരിയാരം മെഡിക്കല്‍ കോളെജിന് 100 കോടി വകയിരുത്തി, ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ക്കായി 33 കോടി,
മോറ്റേണിറ്റി യൂണിറ്റുകള്‍ നിലവില്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികള്‍ക്കായി അതിന്റെ നിര്‍മാണത്തിനായി 16 കോടി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി രൂപ
വിദ്യാഭ്യാസത്തിനായി 19.81 കോടി
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന പത്തുകോളെജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുവാന്‍ 12 കോടി രൂപ, എറണാകുളം മഹാരാജാസ് കോളെജ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ കോളെജാക്കുവാന്‍ മൂന്നുകോടി, വിദ്യാഭ്യാസ വായ്പ കുടിശിക തിരിച്ചടക്കുവാന്‍ 200 കോടി, വിദ്യാഭ്യാസ വായ്പ കുടിശിക തിരിച്ചടക്കുവാന്‍ 200 കോടി, സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും, താഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തിനായി 12.9 കോടി രൂപ, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം മെച്ചപ്പെടുത്തുവാന്‍ 5.3 കോടി
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ മൊത്തം വകയിരുത്തി
കൊച്ചിതേവര അറ്റ്‌ലാന്റിസ് ഫ്‌ളൈ ഓവര്‍ പ്രവര്‍ത്തനം ആരംഭിക്കും, റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ മൊത്തം വകയിരുത്തി, കെഎസ്ആര്‍ടിസിക്ക് 21 കോടി രൂപ മൊത്തമായി നീക്കിവച്ചിട്ടുണ്ട്, മാവൂര്‍ റയോണ്‍സിന്റെ ഭൂമിയില്‍ പിപിപി രൂപത്തില്‍ പദ്ധതി തുടങ്ങും, ചങ്ങനാശേരി ബോട്ട് ജെട്ടി ടൂറിസ്റ്റ് ബോട്ടുജെട്ടിയായി ഉയര്‍ത്തും, അതിവേഗ റെയില്‍പാത നടപ്പിലാക്കും, തീരദേശ എലിവേറ്റഡ് പാത നടപ്പിലാക്കുംകെഎസ്ആര്‍ടിസിക്ക് സിഎന്‍ജി ബസുകള്‍, എറണാകുളം, തൃശൂര്‍ മേഖലകളിലായി ഫര്‍ണീച്ചര്‍ ഹബ്, എറണാകുളം, തൃശൂര്‍ മേഖലകളിലായി ഫര്‍ണീച്ചര്‍ ഹബ്
അതിവേഗ റെയില്‍ ഇടനാഴിക്കും ടോക്കണ്‍ തുക വകയിരുത്തി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നവീകരണത്തിന് 100 കോടി, കോഴിക്കോട് നഗര റോഡുകളുടെ നവീകരണത്തിനായി പദ്ധതി, കോട്ടയം ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ, വിഷരഹിത പച്ചക്കറിക്ക് വിത്തുകള്‍ സൗജന്യമായി നല്‍കും, സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ നല്‍കുവാന്‍ രണ്ടുകോടി രൂപ, നീര ഉത്പാദനത്തിന് അഞ്ചുകോടി രൂപ സബ്‌സിഡി, മലപ്പുറത്ത് പൈതൃക മ്യൂസിയം, ഹജ്ജ് കമ്മിറ്റിക്കുളള ഗ്രാന്റ് വര്‍ധിപ്പിച്ചു, ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം,തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends