Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം; എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്ക്

12 FEBRUARY 2016 02:48 AM IST
മലയാളി വാര്‍ത്ത.

സോറി നിങ്ങള്‍ക്ക് പോകാം...രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവവിവാഹം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോഴിക്കോട് എം.ഇ.എസ് കോളേജില്‍ വിലക്ക്. നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നീരജയോടാണ് ഇനി മുതല്‍ കോളേജില്‍ വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഇന്ന് രാവിലെ നീരജയും ഭര്‍ത്താവ് മുഹമ്മദ് റമീസും അവധിയറിയിക്കാന്‍ കോളേജിലെത്തിയപ്പോഴായിരുന്നുപ്രിന്‍സിപ്പാളിന്റെ പ്രതികരണം.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ ഇതിന് കാരണം പറഞ്ഞത്. പ്രിന്‍സിപ്പളെ കാണണം എന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു കുട്ടിയെ പ്രിന്‍സിപ്പളിന് കാണേണ്ടെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ അറിയിച്ചതെന്ന് മുഹമ്മദ് റമീസും നീരജയും പറഞ്ഞു

 കുട്ടിയെ കോളേജില്‍ കയറ്റുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണമെന്നും എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ പോലും കോളേജ് പ്രിന്‍സിപ്പളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ഇരുവരും പറയുന്നു.

മാതാപിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം ചെയ്തയാളെ കോളേജില്‍ കയറ്റില്ലെന്നും. അത് കോളേജിന് മോശമാണെന്നുമാണ് വൈസ് പ്രിന്‍സിപ്പല്‍ ഞങ്ങളോട് പറഞ്ഞത്. ഇവിടെ തന്നെ പഠിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും. പക്ഷെ പുറത്താക്കാനുള്ള കാരണം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങിനെയൊരു പോളിസി ഇവിടെയില്ലെന്നായിരുന്നു മറുപടി.' റമീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്. പ്രിന്‍സിപ്പള്‍ ഇല്ലാതിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പളെ കണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് നീരജയെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തത്.

എന്നാല്‍ നീരജ തുടര്‍ച്ചയായി പത്ത് ദിവസം ലീവെടുത്തതിനാല്‍ രക്ഷിതാവ് നേരിട്ട് വരികയോ അവധി അപേക്ഷ തരികയോ ചെയ്യണമെന്ന് വൈസ് പ്രിന്‍സിപ്പല്‍  പറഞ്ഞു. വീട്ടുകാരുടെ അനുമതി ഇല്ലാതെ വിവാഹം ചെയ്തതിനാല്‍ ക്ലാസില്‍ കയറ്റണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി തേടണമെന്നും ഇതിന് ഒരാഴ്ച സമയം വേണമെന്ന കാര്യം നീരജയെ അറിയിച്ചെന്നും വൈസ് പ്രിന്‍സിപ്പാല്‍ പറഞ്ഞു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends