മത്സരയോട്ടത്തില് മരണമുണ്ടായാല്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാല്‍ മൂന്നു മാസത്തേക്കും സസ്പെന്‍ഡ് ചെയ്യും

മത്സരയോട്ടത്തില് മരണമുണ്ടായാല്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാല്‍ മൂന്നു മാസത്തേക്കും സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍ക്കെതിരായ നടപടികള്‍ക്ക് പുറമെയാണിത്.
ഡ്രൈവര്‍ അമിത വേഗമെടുക്കുന്നത് ഉടമയ്ക്ക് വേണ്ടിയാണെന്നതു കൊണ്ടാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാത്രി വൈകിയുള്ള സര്‍വീസുകള്‍ സ്വകാര്യബസുകള്‍ ഊഴംവച്ച് ഓടിക്കണം.
ട്രിപ്പ് മുടക്കുന്നത് ഒഴിവാക്കാനാണ് ക്രമീകരണമുള്ളത്. ആര്.ടി.ഒമാര്‍ രാത്രി ഒമ്പതുവരെ യാത്ര ഉറപ്പാക്കുകയും വേണം. എല്ലാ ബസും കൂടി ഓടിച്ചാല്‍ യാത്രക്കാരെ കിട്ടില്ല. ഇത് മറയാക്കി ട്രിപ്പ് റദ്ദാക്കുന്നത് ഒഴിവാക്കാനാണ് നടപടി. ട്രിപ്പ് റദ്ദാക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























